കാർഷികോൽപന്ന ( ഗ്രേഡിംഗ് മാർക്കറ്റിംഗ് ) നിയമം വന്ന വർഷം ?
A1930
B1942
C1937
D1935
Answer:
C. 1937
Read Explanation:
1986 ലെ ഉപഭോക്ത്യസംരക്ഷണ നിയമത്തിന് പുറമെ ഉപഭോക്ത്യസംര ക്ഷണത്തിനായി നിലവിലുള്ള പ്രധാനപ്പെട്ട നിയമങ്ങൾ :
സാധന വിൽപ്പന നിയമം
- 1930 സാധനങ്ങൾ വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നു.
- ഗാരൻ്റി, വാറൻ്റി, വിൽപ്പനാനന്തരസേവനം എന്നിവയുടെ ലംഘനം ഈ നിയമത്തിൻ്റെ പരിധിയിൽപ്പെടുന്നു.
കാർഷികോൽപ്പന്ന (ഗ്രേഡിങ് & മാർക്കിങ്) നിയമം, 1937
- കാർഷികോൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്നത് ഈ നിയമമനുസരിച്ചാണ്.
അവശ്യസാധന നിയമം, 1955
- കൊള്ളലാഭം, പുഴ്ത്തിവയ്‌പ്, കരിഞ്ചന്ത എന്നിവയിൽനിന്ന് ഈ നിയമം ഉപഭോക്താവിന് സംരക്ഷണം നൽകുന്നു.
അളവ്-തുക്ക നിലവാര നിയമം, 1976
- അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന് ഈ നിയമം ഉപകരിക്കുന്നു.