App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ ദേശീയബോധവും രാജ്യസ്നേഹവും വളർത്താൻ ഏറ്റവും അനുയോജ്യമായ പരിപാടി ഏതാണ് ?

Aദേശീയ നേതാക്കളുടെ ചിത്രങ്ങൾ ശേഖരിക്കുക

Bക്ലാസ്സുകളും പ്രസംഗങ്ങളും സംഘടിപ്പിക്കുക

Cദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ സമുചിതമായി ആഘോഷിക്കുക

Dരക്ഷിതാക്കളെ ബോധവൽക്കരിക്കുക

Answer:

C. ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ സമുചിതമായി ആഘോഷിക്കുക

Read Explanation:

  • ദേശബോധത്തിന്റെയും ദേശസ്‌നേഹത്തിന്റെയും അഭിമാനനിമിഷങ്ങള്‍ ആണ് ദേശീയസമരനേതാക്കളെ ആദരവോടെ  ഓര്‍മിക്കുന്ന സമയവും ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ  സമുചിതമായി ആഘോഷിക്കലും.
  • ദേശീയ ദിനമായ സ്വാതന്ത്ര്യത്തിന്റെ പിറന്നാളാഘോഷങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ തോതനുസരിച്ചു ദേശീയബോധവും രാജ്യസ്‌നേഹവും വളരേണ്ടതാണ്.
  • ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങള്‍പോലെ കടമകളുമുണ്ടെന്ന കാര്യം പൗരന്മാര്‍ മറക്കരുത്.
  • സ്വാതന്ത്ര്യം എന്തും  ചെയ്യാനുള്ള അനുമതിയല്ല. എന്റെയും സഹപൗരന്റെയും രാജ്യത്തിന്റെയും വളര്‍ച്ചയ്ക്കുതകുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള അവസരമാണത്.
  • ഒരാള്‍ ദേശീയഗാനത്തോടും ദേശീയപതാകയോടും ആദരവ് കാട്ടുമ്പോള്‍ മാതൃരാജ്യത്തോടുള്ള സ്നേഹവും ആദരവുമാണ് പ്രതിഫലിക്കപ്പെടുന്നത്.













Related Questions:

അടിസ്ഥാനവിദ്യാഭ്യാസം എന്ന ആശയത്തിന് രൂപം കൊടുത്തത് ?
കളികളിൽ കൂടി പഠിക്കുക എന്ന തത്വത്തിന്റെ ഉപജ്ഞാതാവ് ആര്?
കുട്ടികൾ ഒന്നിച്ച് സംഘമായി പ്രവർത്തിക്കുകയും പ്രൊജക്ട് തയ്യാ റാക്കുകയും ചെയ്യുന്ന പഠന ബോധന രീതിയാണ്.
യൂണിവേഴ്സൽ വ്യാകരണ സിദ്ധാന്തം ഭാഷാ വികസനത്തിൽ മുന്നോട്ട് വച്ചതാര് ?
നെഗറ്റീവ് വിദ്യാഭ്യാസം എന്നതുകൊണ്ട് റൂസ്സോ അർത്ഥമാക്കുന്നത്?