App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗം ?

Aനല്ല ശീലങ്ങളെ കുറിച്ച് എപ്പോഴും പറയുക

Bനല്ല പ്രതിഫലം നൽകുക

Cനല്ല കഥകളും പാട്ടുകളും നൽകുക

Dമാതാപിതാക്കളുടെയും അധ്യാപകരുടെയും അനുകരണീയ ശീലങ്ങൾ നൽകുക

Answer:

D. മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുകരണീയ ശീലങ്ങൾ നൽകുക

Read Explanation:

  • നല്ല കുട്ടികള്‍ എന്നു കേള്‍ക്കാന്‍ എല്ലാവര്‍ക്കും സന്തോഷമാണ്.
  • ശീലങ്ങളാണ് ഒരാളുടെ ജീവിതത്തെ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും.
  • വീട്ടില്‍ നിന്നാണ് നല്ല പെരുമാറ്റ ശീലങ്ങള്‍ പഠിക്കാന്‍ പരിശീലിക്കുന്നതും മാതാപിതാക്കളെ അനുകരിച്ച് വളര്‍ത്തിയെടുക്കുന്നതും.
  • കുട്ടികളിലെ അനാരോഗ്യകരമായ ചില ശീലങ്ങള്‍ അവരുടെ വ്യക്തിത്വവളര്‍ച്ചയെ വികലമായി സ്വാധീനിക്കുന്നു.
  • പുതിയ അധ്യായനവര്‍ഷം ആരംഭിക്കുമ്പോഴും നല്ലശീലങ്ങള്‍ വളര്‍ത്തുന്നതിനനുസരിച്ച് പരിശ്രമം കൊണ്ടുതന്നെ തെറ്റായ ശീലങ്ങള്‍ തിരുത്തുവാന്‍ കഴിയുന്നു.
  • നല്ലതു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്ന ശീലം വളര്‍ത്തണം.
  • ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമുക്ക് സ്‌നേഹവും, സന്തോഷവും, പ്രതീക്ഷയും നല്കുന്നു.
  • പ്രാര്‍ത്ഥന കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ദുശ്ശീലങ്ങളെ അകറ്റുകയും ചെയ്യുന്നു.
  • സ്‌കൂളില്‍ പോകും മുമ്പ് പ്രാര്‍ത്ഥിക്കുകയും ദിവസം പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും നല്ല ശീലമാണ്.
  • കൃത്യസമയത്തു സ്‌കൂളില്‍ എത്തുന്നതും അധ്യാപകരെ ശ്രദ്ധിക്കുന്നതും അനുസരിക്കുന്നതും കുട്ടികള്‍ വളര്‍ത്തിയെടുക്കുന്ന നല്ല ശീലമാണ്.
  • എഴുതുവാനും വായിക്കാനുമുള്ള അടിസ്ഥാനം പഠിച്ചെടുക്കുന്നത് അധ്യാപകരില്‍ നിന്നാണ്.
  • അവര്‍ പകര്‍ന്നുതരുന്ന അറിവുകൊണ്ടാണ് ഓരോ കുട്ടിയും വലിയവരായി തീരുന്നത്.
  • ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുന്ന കുട്ടികള്‍ക്ക് വീട്ടില്‍ വന്നാല്‍ അധികസമയം പഠിക്കാന്‍ ഇരിക്കേണ്ടതില്ല.
  • ക്ലാസില്‍ ശ്രദ്ധിക്കാത്ത ദുശ്ശീലം വളര്‍ന്നാല്‍ പലതെറ്റുകളാണ് ചെയ്യുന്നത്.
  • അധ്യാപകരെ അനുസരിക്കുന്നില്ല, അവര്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുന്നില്ല, കൂട്ടുകാരെ ശല്യപ്പെടുത്തുന്നു, പഠിപ്പിക്കുന്ന പാഠഭാഗം മനസ്സിലാക്കുന്നില്ല, കൂട്ടുകാര്‍ക്ക് ദുര്‍ മാതൃക നല്കുന്നു.

Related Questions:

വിദ്യാഭ്യാസ ചിന്തകനായ ഫ്രോബലിൻ്റെ ജന്മദേശം ?
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?
എജുക്കേഷൻ, ഫസ്റ്റ് പ്രിൻസിപ്പൽസ് എന്നിവ ആരുടെ കൃതികളാണ് ?
Which principle explains why we perceive a group of people walking in the same direction as a single unit?
പ്രീ-സ്കൂൾ കുഞ്ഞിൻ്റെ മാനസികോല്ലാസത്തിന് സ്കൂളുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് :