App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ പഠനനേട്ടം ഉറപ്പാക്കാനായി അധ്യാപിക നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്താം ?

Aപഠനത്തെ വിലയിരുത്തല്‍

Bവിലയിരുത്തല്‍തന്നെ പഠനം

Cപഠനത്തിനായുളള വിലയിരുത്തല്‍

Dടേം മൂല്യനിര്‍ണയം

Answer:

C. പഠനത്തിനായുളള വിലയിരുത്തല്‍

Read Explanation:

പഠനത്തിനായുള്ള വിലയിരുത്തല്‍  (Assessment for learning )

  • പഠനം നടക്കുമ്പോള്‍ അതിൻ്റെ  ഫലപ്രാപ്തിക്കായി നടത്തുന്ന വിവിധ ഇടപെടലുകളും വിലയിരുത്തലും ഫീഡ്ബാക്ക് നല്‍കലുമാണ് പഠനത്തിനായുള്ള വിലയിരുത്തല്‍.
  • കുട്ടികളുടെ പ്രകടനം, പഠനത്തെളിവുകള്‍, അധ്യാപികയുടെ നിരീക്ഷണം, കുട്ടിയുമായുളള ചര്‍ച്ച എന്നിങ്ങനെ വിവിധമാര്‍ഗങ്ങളിലൂടെ വിവരം ശേഖരിച്ചാണ് വിലയിരുത്തുക.
  • ഗ്രേഡോ സ്കോറോ പഠനത്തിനായുളള വിലയിരുത്തലില്‍ ഇല്ല. 
  • അധ്യാപികയുടെ വിലയിരുത്തലും കുട്ടികളുടെ പരസ്പര വിലയിരുത്തലും പഠനത്തിനായുളള വിലയിരുത്തലില്‍ വരും.

Related Questions:

ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?
സ്കൂൾ ഗേറ്റിനരികെ വില്പനക്ക് തുറന്നു വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂട്ടികൾ വാങ്ങിക്കഴിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും?
വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ദർശനം ?
നാമനിർദ്ദേശ പത്രികാ സമർപ്പണം, തിരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടല്ലോ ? ഈ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ ഉപയോഗിക്കാവുന്നത് ഏതു തരം ചാർട്ട് ആണ് ?
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടി കായിക പ്രവർത്തനങ്ങളിലെ നേട്ടങ്ങളിലൂടെ തന്റെആത്മാഭിമാനം വീണ്ടെടുക്കുന്നത് ഏത് സമായോജനതന്ത്രത്തിന് ഉദാഹരണമാണ് ?