കുട്ടികളുടെ ബുദ്ധിപരമായ വികാസം സാധ്യമാക്കുന്ന താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രവർത്തനം ആയിരിക്കും നിങ്ങൾ നൽകുക ?
Aലളിത കടംകഥകൾ
Bകഥ പറയൽ
Cപാട്ടുപാടൽ
Dചരിത്ര നാടകം
Answer:
A. ലളിത കടംകഥകൾ
Read Explanation:
ബുദ്ധി (Intelligence)
- Intelligence എന്ന പദത്തിന്റെ ഉപജ്ഞാതാവ് – സിസറോം (റോമൻ രാഷ്ട്രതന്ത്രജ്ഞൻ)
- ബുദ്ധിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനം ആരംഭിച്ചത്, ഫ്രാൻസിസ് ഗാർട്ടൻ ആണ്.
- ഫാൻസിസ് ഗാർട്ടന്റെ അഭിപ്രായത്തിൽ ബുദ്ധിയെ നിർണയിക്കുന്നത് പാരമ്പര്യമാണ്.
ബുദ്ധിയുടെ പ്രതിഫലനം:
കേന്ദ്ര നാഡീ വ്യൂഹത്തിന്റെ (Nervous System) സഹജമായ സവിശേഷതകൾ, പഠനം, പരിചയം, പരിസ്ഥിതി എന്നിവ വഴി ആർജിക്കുന്ന പക്വത, ബുദ്ധിയുടെ പ്രതിഫലനമാണ്.
ബുദ്ധി എന്നത്:
- പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും
- ഗുണാത്മകമായി ചിന്തിക്കാനും
- അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും
ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷിയാണ് .
ബുദ്ധിയുടെ പ്രകൃതം (Nature of Intelligence):
- പാരമ്പര്യത്തിന്റെയും പര്യാവരണത്തിന്റെയും സൃഷ്ടിയാണ് ബുദ്ധി.
- മനുഷ്യരുടെ ഇടയിൽ സമാനമായ രീതിയിലല്ല ബുദ്ധി നിലകൊള്ളുന്നത്.
- പ്രായഭേദങ്ങൾക്കനുസൃതമായി ബുദ്ധിയും വ്യത്യാസപ്പെടുന്നു.
- ലിംഗ വ്യത്യാസങ്ങളും, ബുദ്ധിയുടെ അളവിനെ സ്വാധീനിക്കുന്നു.
- സാംസ്കാരികവും വർഗപരവുമായ വ്യത്യാസങ്ങൾ ബുദ്ധിയെ സ്വാധീനിക്കുന്നുണ്ട്.
- നിരവധി ഘടകങ്ങളുടെ ഒരു മിശ്രണമാണ് ബുദ്ധി.
- ബുദ്ധിയെ കൃത്യമായി നിർവചിക്കുക ശ്രമകരമാണ്.