ശാരീരിക ചലനപരബുദ്ധിയുടെ വികാസവുമായി ബന്ധപ്പെട്ടു നല്‍കാവുന്ന ഭാഷാ പ്രവര്‍ത്തനം അല്ലാത്തതേത് ?
Aമൗനവായന
Bനാടകീകരണം
Cമൈമിംഗ്
Dറോള്‍പ്ലേ
Answer:
A. മൗനവായന
Read Explanation:
ശാരീരിക-ചലനപരമായ ബുദ്ധി (Bodily - kinesthetic intelligence)
-
സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും കഴിയുന്നത് ഈ ബുദ്ധിയുടെ സഹായത്തോടെയാണ്. നൃത്തം, കായികമത്സരങ്ങള്‍ എന്നീ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ ഈ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നവരാണ്.
-
നിര്‍മാണം, പരീക്ഷണം, കളികള്‍, കായികവിനോദം, നീന്തല്‍, സൈക്കിള്‍ പഠനം, അനുകരണം, നാടകീകരണം, മൈമിങ്ങ്, റോള്‍പ്ലേ ചലനസാദ്ധ്യതയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ ശാരീരിക-ചലനപരമായ ബുദ്ധിയുള്ളവർക്ക് നൽകാവുന്ന പ്രവർത്തനങ്ങളാണ് .
ഹവാര്‍ഡ് ഗാര്‍ഡ്നറും ബഹുമുഖബുദ്ധിയും
- മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു.
- മസ്തിഷ്കത്തിന് കേടു പറ്റിയവര്‍, പ്രതിഭാശാലികള്‍, മന്ദബുദ്ധികള്‍ തുടങ്ങിയവരെ വളരെക്കാലം പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനങ്ങളിലെത്തിയത്.
- ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
-
-
ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
-
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
-
ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
-
ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
-
സംഗീതപരമായ ബുദ്ധി (musical intelligence)
-
വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
-
ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
-
പ്രകൃതിപരമായ ബുദ്ധി (natural intelligence)
-
അസ്തിത്വപരമായ ബുദ്ധി (existential intelligence)
-