App Logo

No.1 PSC Learning App

1M+ Downloads
കുട്ടിയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കാൻ നിർദ്ദേശിച്ചത് ?

Aമഹാത്മാഗാന്ധി

Bജോൺ ഡ്യൂയി

Cറൂസ്സോ

Dപ്ലേറ്റോ

Answer:

C. റൂസ്സോ

Read Explanation:

പ്രകൃതി വാദം

  • ഓരോ മനുഷ്യനും, മൃഗത്തിനും അതിന്റെതായ സ്വാഭാവിക സവിശേഷതകൾ ഉണ്ട്. 
  • സ്വാഭാവിക പ്രകൃതികളും സ്വാഭാവിക പ്രകൃതിയുടെ വളർച്ചയാണ് വിദ്യാഭ്യാസം എന്ന് റൂസ്സോ ഉൾപ്പെടെയുള്ള പ്രകൃതിവാദികൾ നിരീക്ഷിക്കുന്നു.
  • ആത്മപ്രകാശനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി റൂസ്സോയും പ്രകൃതിവാദികളും കണ്ടത്.
  • പ്രകൃതിവാദത്തിന്റെ സിദ്ധാന്തം - സ്വാഭാവിക വളർച്ചയ്ക്കുള്ള അവസരം സൃഷ്ടിക്കലാണ് വിദ്യാഭ്യാസം.
  • വാചികമായ ബോധനങ്ങളെ അടിമുടി എതിർത്ത റൂസ്സോ നിരീക്ഷണം, അനുഭവങ്ങൾ എന്നിവ വഴിയുള്ള സ്വയം പഠനത്തെ മാത്രമെ അംഗീകരിച്ചിട്ടുള്ളു.
  • ഔപചാരിക സ്കൂൾ പഠനത്തെ അവലംബിക്കുന്നതിനു പകരം പ്രകൃതിയെ പാഠപുസ്തകമാക്കാൻ റൂസ്സോ ഉപദേശിച്ചു. 
  • കുട്ടിയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാക്കാൻ നിർദ്ദേശിച്ചത് - റൂസ്സോ

Related Questions:

പ്രശ്ന പരിഹരണത്തിനുള്ള പ്രക്രിയ കുട്ടികൾ സ്വായത്തമാക്കിയോ എന്നതിന് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി സമീപനം ?
ബോധനോദേശങ്ങളുടെ വർഗ്ഗവിവരണ പട്ടികയിൽ മനഃ ശ്ചാലക മേഖലയിലെ പഠനതലങ്ങളെയും പഠനനേട്ടങ്ങളെയും തരം തിരിച്ചത് ആര്?
മൈക്രോ ടീച്ചിങ്ങ് സമ്പ്രദായം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ?

താഴെക്കൊടുത്തിരിക്കുന്നവയിൽ പൗലോ ഫ്രയറിൻറെ പ്രധാനപ്പെട്ട കൃതി ഏത് ?

  1. Pedagogy in process 
  2. Intellectual education
  3. Education for critical conciousness
  4. The School and Society
    വിദ്യാഭ്യാസ മനഃശാസ്ത്രം സ്വാധീനം ചെലുത്തുന്ന മേഖല ?