App Logo

No.1 PSC Learning App

1M+ Downloads
കെ.പി.സി.സി. ഉപസമിതി യോഗത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു?

Aകെ. പി. കേശവമേനോൻ

Bഎം. മാധവന്‍ നായര്‍

Cഎം.പി. നാരായണ മെനോന്‍

Dഉദയവര്‍മ രാജ

Answer:

A. കെ. പി. കേശവമേനോൻ

Read Explanation:

കെ പി കേശവമേനോൻ

  • കേരളത്തിന്റെ വന്ദ്യവയോധികൻ
  • പാലക്കാട് രാജാവിന്റെ ചെറുമകനായിരുന്ന നവോത്ഥാന നായകൻ
  • മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
  • ഗാന്ധിജി ആരംഭിച്ച യംഗ് ഇന്ത്യ പത്രത്തിന്റെ മാതൃകയിലാണ് മാതൃഭൂമി 1923ൽ ആരംഭിച്ചത്.

  • കെ.പി.കേശവമേനോൻ പങ്കെടുത്ത കോൺഗ്രസ് സമ്മേളനങ്ങൾ - ലഖ്നൗ സമ്മേളനം (1916), ഗയ സമ്മേളനം (1922)
  • മലബാർ കലാപസമയത്ത് കെ.പി.സി.സി സെക്രട്ടറി
  • കോഴിക്കോട് ഹോം റൂൾ പ്രസ്ഥാനത്തിന്റെ ശാഖ തുടങ്ങിയ വ്യക്തി
  • കെ. കേളപ്പനുശേഷം ഐക്യ കേരള പ്രസ്ഥാനത്തിന്റെ അധ്യക്ഷനായ വ്യക്തി
  • കേരള സംസ്ഥാനം രൂപം കൊണ്ട ദിവസം എറണാകുളത്ത് ചേർന്ന ഐക്യ കേരള സമ്മേളനത്തിൽ അദ്ധ്യക്ഷ്യം വഹിച്ച വ്യക്തി

  • 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കിയ സ്വാതന്ത്ര്യ സമരസേനാനി
  • തിരുവനന്തപുരത്തെ ജയിൽ വാസത്തിനിടെ കെ.പി.കേശവ മേനോൻ രചിച്ച കൃതി - ബന്ധനത്തിൽ നിന്ന്
  •  കെ.പി കേശവമേനോൻ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത് - 1951 
  • കെ.പി കേശവമേനോന് പത്മഭൂഷൺ ലഭിച്ച വർഷം - 1966 

പ്രധാന കൃതികൾ 

  • കഴിഞ്ഞകാലം (ആത്മകഥ)
  • ഭൂതവും ഭാവിയും
  • നവഭാരത ശില്‌പികൾ
  • ജീവിതചിന്തകൾ 
  • രാഷ്ട്രപിതാവ്
  • ലാലാ ലജ്പത് റായി
  • സായാഹ്നചിന്തകൾ
  • ജവാഹർലാൽ നെഹ്രു
  • ലോകമാന്യ തിലകൻ
  • ബിലാത്തിവിശേഷം (യാത്രാവിവരണം)
  • നാം മുന്നോട്ട് 
  • അബ്രഹാം ലിങ്കൺ
  • യേശുദേവൻ
  • ആലി സഹോദരന്മാർ 
  • അസ്തമനം 
  • പ്രഭാത ദീപം
  • ബന്ധനത്തിൽ നിന്ന്‌

Related Questions:

`കേരളത്തിലെ സൂറത്ത്´ എന്ന് വിശേഷിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം ഏത്?
ഒന്നാം കേരള നിയമസഭയിലെ ധനകാര്യമന്ത്രി?
Who chaired the first conference of the Malabar District Congress held at Palakkad in 1916?
തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ പ്രതിനിധികളിൽ ഒരുമിച്ച് പങ്കെടുത്ത ആദ്യത്തെ സമ്മേളനം?
1921-ൽ ഒറ്റപ്പാലത്തുവച്ച് നടന്ന ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരാണ് ?