App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ, കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് ---------------

Aകാലികവാതങ്ങൾ

Bചക്രവാതങ്ങൾ

Cപ്രതിചക്രവാതങ്ങൾ

Dടൊർണാഡോ

Answer:

C. പ്രതിചക്രവാതങ്ങൾ

Read Explanation:

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് പ്രതിചക്രവാതങ്ങൾ. അന്തരീക്ഷത്തിൽ ഒരുഭാഗത്തു കുറഞ്ഞ മർദ്ദവും ചുറ്റുമുള്ള ഭാഗത്തു ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ ചുറ്റിൽ നിന്നും മർദ്ദം കുറഞ്ഞ ഭാഗത്തേക്ക് വീശുന്ന ശക്തമായ കാറ്റുകളാണ് ചക്രവാതങ്ങൾ. ടൊർണാഡോ ഒരുതരം ചക്രവാതമാണ്. ചക്രവാതങ്ങൾ , പ്രതിചക്രവാതങ്ങൾ ഇവ രണ്ടും അസ്ഥിരവാതങ്ങളാണ്. എന്നാൽ ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.


Related Questions:

വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റ് ?
ഹാഡ്‌ലി സെൽ ഏതു വാതങ്ങളുടെ പരിവൃത്തിയാണ് ?
ഇൻറ്റർ ട്രോപ്പിക്കൽ കോൺവെർജൻസ് സോണുകൾ കാണപ്പെടുന്ന മേഖല ?
ദക്ഷിണാർദ്ധഗോളത്തിൽ 45° അക്ഷാംശത്തിനും 55° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?
ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചെരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റാണ് ?