App Logo

No.1 PSC Learning App

1M+ Downloads
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആര് ?

Aമുഖ്യമന്ത്രി

Bജലവിഭവ മന്ത്രി

Cറവന്യു മന്ത്രി

Dആഭ്യന്തര മന്ത്രി

Answer:

C. റവന്യു മന്ത്രി

Read Explanation:

  • ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
  • 2007ലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രൂപീകൃതമായത്.
  • മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.

അതോറിറ്റിയുടെ മുഖ്യ ലക്ഷ്യങ്ങൾ. 

  • സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക
  • പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക
  • വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക 

  • സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ,ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്..

Related Questions:

അൾട്രാവെയറുകളുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയമപരമായി അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് അൾട്രാവെയറുകളുടെ സിദ്ധാന്തം പറയുന്നു.
  2. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ പൊതു പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ബോഡികൾ എടുക്കുന്ന തീരുമാനം തടയാൻ കോടതികളെ സിദ്ധാന്തം അനുവദിക്കുന്നില്ല.

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെതെല്ലാം

    1. റവന്യൂ വകുപ്പിനെ റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്തത് 2010 നാണ്
    2. കേര ദുരന്തനിവാരണ അതോറിറ്റിയുടെ സമ്മേളനങ്ങൾ വിളിച്ച് ചേർക്കുന്നത് മുഖ്യമന്ത്രിയാണ്
      2000 - ൽ കേരള സർക്കാർ ഐ.ടി.മിഷന്റെ കീഴിൽ ആരംഭിച്ച ഏകജാലക സംവിധാനം ഏതാണ് ?
      കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നത് ?
      തണ്ണീർതടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന എന്ന് നിഷ്കർഷിക്കുന്ന വകുപ്പ്.