Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) രൂപീകൃതമായ വർഷം ?

A1966

B1961

C1969

D1963

Answer:

B. 1961

Read Explanation:

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC)

  • കേരളത്തിൽ ഇടത്തര - വൻകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപീകൃതമായ ഗവണ്മെന്റ് ഏജെൻസി. 
  • കേരളത്തിലെ വിദേശ ആഭ്യന്തര നിക്ഷേപങ്ങൾക്കുള്ള നോഡൽ  ഏജൻസിയായി പ്രവർത്തിക്കുന്നു. 
  • 1961 ലാണ് KSIDC രൂപീകരിക്കപ്പെട്ടത്.
  • തിരുവനന്തപുരമാണ് ആസ്ഥാനം

KSIDCയുടെ സ്ഥാപിത ലക്ഷ്യങ്ങൾ : 

  • വ്യവസായ നിക്ഷേപാശയങ്ങൾ കണ്ടെത്തുക
  • വ്യവസായ ആശയങ്ങളെ പദ്ധതികളായി നടപ്പിലാക്കുക
  • വ്യവസായ പദ്ധതികളുടെ  സാദ്ധ്യതാ പഠനം, മൂല്യനിർണ്ണയം
  • സാമ്പത്തികാടിത്തറ ഉറപ്പിക്കൽ, സംയുക്ത വായ്‌പാ പദ്ധതി
  • വ്യവസായങ്ങൾക്ക്  കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതികൾ ലഭ്യമാക്കുക
  • വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക
  • വ്യവസായ വികസനവും അടിസ്ഥാന സൗകര്യ വികസനവും ത്വരിതപ്പെടുത്തുക.

Related Questions:

ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയുക്ത നിയമനിർമ്മാണം എന്ന ഉപകരണത്തിലൂടെ പാർലമെൻററി ഭേദഗതി എക്സിക്യൂട്ടിവുകളുടെ സഹായത്തോടെ വേഗത്തിൽ നിർമ്മിക്കാൻ കഴിയും.
  2. രൂപീകരിക്കപ്പെട്ട നിയമങ്ങൾ മൂലം ഉണ്ടാകുന്ന അപ്രതീക്ഷിത പ്രശ്നങ്ങൾ തരണം ചെയ്യാൻ ഡെലിഗേറ്റഡ് ലെജിസ്ലേഷൻ വഴി സാധിക്കുന്നു.
  3. അടിയന്തര സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം കാണാനുള്ള കഴിവ് നിയമസഭയ്ക്ക്കുണ്ട്.

    മുൻവിധി പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ന്യായവിധി അധികാരം ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും മനുഷ്യരാണ്. ഈ മനുഷ്യർക്ക് മുൻവിധികൾ ഉണ്ടായേക്കാം.
    2. ഇതിൽ വർഗ്ഗപക്ഷപാതവും വ്യക്തിത്യപക്ഷപാതവും ഉൾപ്പെട്ടേക്കാം

      ചുവടെ കൊടുത്തിരിക്കുന്നവയിൽ എതെല്ലാം പദ്ധതികളാണ് ഇന്റഗ്രേറ്റഡ് വാട്ടർ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുള്ളത്

      1. ഹരിയാലി നീർത്തട വികസനപദ്ധതി
      2. ഇന്റഗ്രേറ്റഡ് വേസ്റ്റ് ലാൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം
      3. നീരാഞ്ചൽ പദ്ധതി
      4. ഡെസേർട് ഡെവലൊപ്മെന്റ് പ്രോഗ്രാം

        നിയുക്ത നിയമ നിർമ്മാണത്തെ കുറിച്ചുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

        1. രാഷ്ട്രീയ പാർട്ടികൾക്ക് അനുസരിച്ചാണ് എക്സിക്യൂട്ടീവ്‌ നിയമം ഉണ്ടാകുന്നത്. അതിനാൽ എന്നിക്യൂട്ടീവ് ഉണ്ടാക്കിയ നിയമ നിർമ്മാണം ഭരണകക്ഷിയുടെ ദുരുപയോഗത്തിൽ കലാശിച്ചേക്കാം.
        2. മുമ്പ് തന്നെ കാര്യനിർവഹണവിഭാഗത്തിനുള്ള നിയമം നടപ്പിലാക്കുവാനുള്ള അധികാരത്തോടൊപ്പം, നിയമം നിർമ്മിക്കുവാനുള്ള അധികാരം കൂടി ലഭിക്കുന്നതോടെ കാര്യനിർവഹണ വിഭാഗം കൂടുതൽ കരുത്തുറ്റതാകുന്നു.
        3. Power of Seperation എന്ന സിദ്ധാന്തവുമായി ഇത് യോജിക്കുന്നു.

          കേരള നിയമസഭയിലെ ആദ്യത്തെ സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും ആരാണ്?

          1. സി.എച്ച്. മുഹമ്മദ് കോയ
          2. ശങ്കര നാരായണൻ തമ്പി
          3. കെ.എം. സീതി സാഹിബ്
          4. കെ ഓ അയിഷാബായി