കേരളത്തിലെ കായികമേഖലയിൽ ഭരണനിയന്ത്രണാധികാരമുള്ള ഒരു സംഘടനയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ. 1954 ലാണ് സ്പോർട്സ് കൗൺസിൽ പ്രവർത്തനമാരംഭിച്ചത്. തിരുവനന്തപുരമാണ് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ആസ്ഥാനം.
കേണൽ ഗോദവർമ്മ രാജ ആണ് ഇതിന്റെ സ്ഥാപകൻ. സ്പോർട്സ് മന്ത്രി ചെയർമാനും, പ്രസിഡന്റും, സെക്രട്ടറിയുമുൾപ്പെടെ ഔദ്യോഗിക ഭാരവാഹികളും ഉൾപ്പെടുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കൗൺസിലിൻ്റെ ഭരണം നിർവഹിക്കുന്നത്.