Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ആസ്ഥാനം എവിടെയാണ് ?

Aതിരുവനന്തപുരം

Bകണ്ണൂർ

Cമലപ്പുറം

Dഎറണാകുളം

Answer:

A. തിരുവനന്തപുരം

Read Explanation:

കേരളത്തിലെ കായികമേഖലയിൽ ഭരണനിയന്ത്രണാധികാരമുള്ള ഒരു സംഘടനയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ. 1954 ലാണ് സ്പോർട്സ് കൗൺസിൽ പ്രവർത്തനമാരംഭിച്ചത്. തിരുവനന്തപുരമാണ് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ആസ്ഥാനം. കേണൽ ഗോദവർമ്മ രാജ ആണ് ഇതിന്റെ സ്ഥാപകൻ. സ്പോർട്സ് മന്ത്രി ചെയർമാനും, പ്രസിഡന്റും, സെക്രട്ടറിയുമുൾപ്പെടെ ഔദ്യോഗിക ഭാരവാഹികളും ഉൾപ്പെടുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കൗൺസിലിൻ്റെ ഭരണം നിർവഹിക്കുന്നത്.


Related Questions:

കേരള ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നിലവിൽ വരുന്ന ‘ കേരള സ്പോർട്സ് അസോസിയേഷൻ മെംബേഴ്സ് വെൽഫെയർ സൊസൈറ്റി ’ എന്ന കായിക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ് ?
'ഫോർ ദി ഗെയിം, ഫോർ ദി വേൾഡ്'ഇവയിൽ ഏത് സംഘടനയുടെ ആപ്തവാക്യമാണ് ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം സ്ഥാപിച്ച സംസ്ഥാനം ?
അടുത്തിടെ നവീകരിച്ച ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് നൽകിയ പുതിയ പേര് ?
പ്രഥമ അന്താരാഷ്ട്ര ഒളിമ്പിക്‌സ് റിസർച്ച് കോൺഫറൻസ് നടന്നത് ഏത് സംസ്ഥാനത്താണ് ?