Challenger App

No.1 PSC Learning App

1M+ Downloads
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?

A1989

B1991

C1990

D1992

Answer:

B. 1991

Read Explanation:

ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. പ്രഖ്യാപനം നടത്തിയത് ചേലക്കോടൻ ആയിഷയാണ്. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ സാക്ഷരതാ ശതമാനം 93.91 ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല പത്തനംതിട്ട (96.33%). ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള ജില്ല പാലക്കാടും (88.49%) ആണ്. കോട്ടയവും ആലപ്പുഴയുമാണ് ഉയർന്ന സാക്ഷരതാ നിരക്കിൽ പത്തനംതിട്ടയ്ക്ക് തൊട്ടുപിന്നിലുള്ളത്.


Related Questions:

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആര് ?
2023 അഴിമതി ആരോപണത്ത തുടർന്ന് രാജിവെച്ച നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ എക്സിക്യൂട്ടീവ് സമിതി അധ്യക്ഷൻ ആരാണ് ?
കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
പ്രധാനമന്തി നരേന്ദ്രമോദിയുമായി സംവദിക്കുന്ന പരിപാടി ആയ "പരീക്ഷാ പേ ചർച്ച"യുടെ അവതാരകയായി തെരഞ്ഞെടുത്ത ആദ്യ മലയാളി വിദ്യാർത്ഥി ആര് ?

1957സെപ്തംബർ 3 -ന് കേരള നിയമസഭ പാസാക്കിയ കേരള വിദ്യാഭ്യാസ ബിൽ ലക്ഷ്യമിടുന്നത്

  1. സേവന വ്യവസ്ഥകളും ശമ്പളവും മെച്ചപ്പെടുത്തി സ്വകാര്യ സ്കൂളുകളിലെ അധ്യാപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക
  2. സർക്കാരിൽ നിന്ന് ഗ്രാൻഡ് സഹായം സ്വീകരിക്കുന്ന സ്കൂളുകളിലെ അധ്യാപക നിയമനം നിയന്ത്രിക്കുക
  3. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ മാർഗ്ഗ നിർദ്ദേശത്തിനായി സംസ്ഥാനതല ഉപദേശക സമിതിയും സ്കൂൾ തലങ്ങളിൽ പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റിയും സ്ഥാപിക്കുക