കേരളത്തിൽ എവിടെയാണ് നിപ്പ പ്രതിരോധ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പോകുന്നത് ?
Aആലപ്പുഴ
Bമലപ്പുറം
Cകണ്ണൂർ
Dകോഴിക്കോട്
Answer:
D. കോഴിക്കോട്
Read Explanation:
- കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് വൺ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.
- വവ്വാലുകളിൽ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാൽ കടിച്ച പഴങ്ങൾ, വവ്വാലുകളിൽ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങൾ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരിൽ എത്തുക.
- വൈറസ് ബാധിച്ച ആൾക്ക് രോഗലക്ഷങ്ങൾ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നേക്കാം.
- നിപ വൈറസ് വായുവിലൂടെ അധികം ദൂരം പകരില്ല. ലക്ഷണമുള്ളവരുമായി അടുത്ത സമ്പർക്കം ഉള്ളവരിലേക്ക് മാത്രമേ വൈറസ് പകരുകയുള്ളു.
- രോഗിയുമായി അടുത്ത് സമ്പർക്കത്തിൽ വരേണ്ടി വന്നാൽ N 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം