കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം
Aപെരിയാർ
Bതട്ടേക്കാട്
Cഇരവികുളം
Dപേപ്പാറ
Answer:
B. തട്ടേക്കാട്
Read Explanation:
തട്ടേക്കാട് പക്ഷിസങ്കേതം
- എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ സ്ഥിതി ചെയ്യുന്നു
- ഡോ. സാലിം അലി പക്ഷിസങ്കേതം എന്നാണ് ഔദ്യോഗികമായി അറിയപ്പെടുന്നു
- പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലിയോടുള്ള ബഹുമാനാർത്ഥമാണ് പക്ഷിസങ്കേതത്തിന് ഈ പേര് നൽകപ്പെട്ടത് .
- 1983 ഓഗസ്റ്റ് 27-നു നിലവിൽ വന്നു
- കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം
- വെള്ളിമൂങ്ങ, കോഴി വേഴാമ്പൽ, തീക്കാക്ക,തവളവായൻ കിളി തുടങ്ങിയ അപൂർവയിനം പക്ഷികളെ ഇവിടെ കണ്ടുവരുന്നു
NB : ' ദേശാടനപക്ഷികളുടെ പറുദീസ ' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - കടലുണ്ടി