App Logo

No.1 PSC Learning App

1M+ Downloads
കേൾവി പരിമിതിയുള്ളവർക്ക് മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് തങ്ങളുടെ ആശയങ്ങൾ പറഞ്ഞ് കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ദൃശ്യമാക്കാൻ സഹായിക്കുന്ന സോഫ്റ്റ് വെയർ ഏത് ?

Aസ്പീച്ച് ടു ടെക്സ്റ്റ്

Bശാരദ ബ്രെയിലി

Cലിയോസ്

Dസ്ക്രീൻ റീഡർ

Answer:

A. സ്പീച്ച് ടു ടെക്സ്റ്റ്

Read Explanation:

  • പഠന പരിമിതി അനുഭവിക്കുന്നവർക്കുള്ള ഐ.സി.ടി സഹായക സംവിധാനങ്ങൾ :-
    • കാഴ്ചപരിമിതിയുള്ളവർക്ക് കമ്പ്യൂട്ടർ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ് വെയർ - സ്ക്രീൻ റീഡർ
    • അച്ചടിച്ച ഒരു ഡോക്യുമെന്റ് ക്യാമറയുടെയോ സ്കാനറിന്റെയോ സഹായത്തോടെ ഡിജിറ്റൽ ടെക്സ്റ്റ് രൂപത്തിലേക്കു മാറ്റുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ - ലിയോസ് (LIOS-Linux Intelligent OCR Solution)

 

  • കാഴ്ച പരിമിതിയുള്ളവർക്ക് പ്രിന്റ് മെറ്റീരിയൽ തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ഒരു ടെസ്റ്റ് എഡിറ്റർ - ശാരദ ബ്രെയിലി 
  • കേൾവി പരിമിതിയുള്ളവർക്ക് മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് തങ്ങളുടെ ആശയങ്ങൾ പറഞ്ഞ് കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ദൃശ്യമാക്കാൻ സഹായിക്കുന്ന സോഫ്റ്റ് വെയർ - സ്പീച്ച് ടു ടെക്സ്റ്റ് 

 


Related Questions:

കുട്ടിയുടെ അറിവു നിർമ്മാണ പ്രക്രിയയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക :-

  1. പ്രശ്ന നിർധാരണത്തിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. (എങ്ങനെ, എപ്പോൾ, എന്തൊക്കെ ചെയ്യണം? എങ്ങനെ ചിന്തിച്ചതുകൊണ്ടാണ് താൻ പ്രശ്നനിർധാരണ പ്രവർത്തനങ്ങൾ ഇപ്രകാരം ആസൂത്രണം ചെയ്തത്) പങ്കുവയ്ക്കുന്നു.
  2. സാമൂഹ്യ പ്രശനവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള പഠനപ്രശ്നം കൂട്ടി അഭിമുഖീകരിക്കുന്നു. പ്രശ്നത്തിന്റെ പ്രസക്തി തിരിച്ചറിയുന്നു.
  3. പ്രശ്ന നിർധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  4. പ്രശ്നം ഏറ്റെടുക്കുന്നു. ചില അനുമാനങ്ങൾ / കൽപനകൾ രൂപീകരിക്കുന്നു. പ്രശ്നം വിശകലനം ചെയ്യുന്നു.
  5. നിഗമനങ്ങൾ ന്യായീകരിക്കൽ
എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിനേ മറ്റൊരു ദീപം തെളിയിക്കാനാവു എന്ന് പറഞ്ഞതാര് ?
പഞ്ചേന്ദ്രിയ പരിശീലനം ആവിഷ്കരിച്ചതാര് ?
സ്കൂൾ യുവജനോത്സവത്തിന്റെ ചുമതല ഹെഡ്മാസ്റ്റർ നിങ്ങളെ എല്പ്പിക്കുന്നു നിങ്ങൾക്ക് വേണ്ടത്ര ആത്മവിശ്വാസമില്ലെന്നു കരുതുക. നിങ്ങൾ എന്തു ചെയ്യും ?
നിഷ്കൃതമായ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി നിശ്ചിത നിയമാവലിക്ക് വിധേയമായി ബോധപൂർവം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന വിദ്യാഭ്യാസ ഏജൻസി ഏതാണ് ?