App Logo

No.1 PSC Learning App

1M+ Downloads
കോൾബർഗിന്റെ ധാർമിക വികസന സിദ്ധാന്തം ആരുടെ ആശയത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതാണ് ?

Aബ്രൂണർ

Bപാവ്‌ലോവ്

Cപിയാഷെ

Dഫ്രോയിഡ്

Answer:

C. പിയാഷെ

Read Explanation:

കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങൾ

  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.
  • ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.

1. പ്രാഗ് യാഥാസ്ഥിത സദാചാര തലം (Preconventional morality stage)

  • ശിക്ഷയും അനുസരണയും
  • പ്രായോഗികമായ ആപേക്ഷികത്വം

2. യാഥാസ്ഥിത സദാചാരതലം (Conventional morality stage)

  • അന്തർ വൈയക്തിക സമന്വയം
  • സാമൂഹിക സുസ്ഥിതി പാലനം

3. യാഥാസ്ഥിതാനന്തര സദാചാര തലം (Post conventional morality stage)

  • സാമൂഹിക വ്യവസ്ഥ, നിയമപരം
  • സാർവ്വജനീന സദാചാര തത്വം

Related Questions:

'സാന്മാർഗ്ഗികം' എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതിനോടാണ് കൂടുതൽ യോജിക്കുന്നത് ?
ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങൾ ആയി വിഭജിച്ചുകൊണ്ടുള്ള സിദ്ധാന്തം രൂപീകരിച്ച മനശാസ്ത്രജ്ഞൻ?
പിയാഷെയുടെ വികസനഘട്ടത്തിലെ ഔപചാരിക ക്രിയാത്മക ഘട്ടം ആരംഭിക്കുന്നത് ?
മനശാസ്ത്രം "വ്യവഹാരങ്ങളുടെയും അനുഭവങ്ങളുടെയും" പഠനമാണ് എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ ആര് ?
എറിക് എച്ച് . എറിക്സണിൻ്റെ അഭിപ്രായത്തിൽ മൂന്നു വയസ്സുമുതൽ ആറുവയസ്സുവരെയുള്ള കുട്ടി , ഏത് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് ?