Challenger App

No.1 PSC Learning App

1M+ Downloads
ക്രിസ്റ്റഫർ കൊളംബസിൻ്റെ പര്യവേഷണത്തെ പിന്തുണച്ച ചെയ്ത സ്പാനിഷ് രാജാവ് ആരാണ്?

Aഹെൻറി VII

Bഫെർഡിനൻറ് II

Cചാൾസ് V

Dഫിലപ്പ് II

Answer:

B. ഫെർഡിനൻറ് II

Read Explanation:

ക്രിസ്റ്റഫർ കൊളംബസ്

  • പോർട്ടുഗൽ രാജാവിന്റെ ജീവനക്കാരനായ നാവികനായിരുന്നു ക്രിസ്റ്റഫർ കൊളംബസ്.

  • യൂറോപ്പിൽ നിന്ന് പടിഞ്ഞാറേക്ക് കപ്പലോടിച്ചാൽ ഏഷ്യൻ വൻകരയിലെത്താം എന്ന് ആദ്യമേ ഇദ്ദേഹം  കണക്കാക്കി

  • ഈ കാര്യം അദ്ദേഹം പോർട്ടുഗൽ രാജാവിനെയും,ഇറ്റലിക്കാരോടും ഇംഗ്ലണ്ടിലെ ഹെൻറി ഏഴാമൻ രാജാവിനോടും അറിയിച്ചു 

  • എന്നാൽ കൊളംബസിന്റെ പദ്ധതിയെ  അംഗീകരിച്ചത് സ്പെയിനിലെ ഫെർഡിനൻറ് രാജാവും ഇസബെല്ല രാഞ്ജിയുമാണ്.

  • കൊളംബസ് സാന്റാമരിയ, പിൻട്, നീന എന്നി കപ്പലിൽ 88 നവീകരുമായി സ്പെയിനിലെ പാലോസ് തുറമുഖത്തു നിന്നും യാത്ര തിരിച്ചു.

ബഹാമാസ് ദ്വീപ് 

  • 1492ൽ വടക്കേ അമേരിക്കയുടെ ഭാഗമായ ബഹാമാസ് ദ്വീപിലാണ് കൊളംബസ് എത്തിയത് 

  • എങ്കിലും അത്  പുതിയ ഭൂഖണ്ഡമായിരുന്നുവേന്ന് കൊളംബസ് മനസിലാക്കിയിരുന്നില്ല (ഇന്ത്യ ആണെന്ന് കരുതി)

  • ബഹാമാസ് ദ്വീപസമൂഹത്തിൽപെട്ട ഗുവാനാഹനി ദ്വീപിലായിരുന്നു കൊളംബസ് എത്തിയത്.

  • അറാവാക്കുകൾ എന്നറിയപ്പെടുന്ന ദ്വീപ് നിവാസികൾ അവരെ പരിചരിക്കുകയും ഭക്ഷണം വെള്ളം എന്നിവ നൽകുകയും ചെയ്തു‌.

  • അവിടെ സ്‌പാനിഷ് പതാക ഉയർത്തിയ കൊളംബസ് സാംസാൽവദോർ എന്ന് ആ പ്രദേശത്തിന് പേര് നൽകി

  • അതിന് ശേഷം  സ്വയം അവിടുത്തെ വൈസ്രോയിയായി പ്രഖ്യാപിച്ചു

  • കൊളംബസ് കണ്ടെത്തിയ ഭൂവിഭാഗത്തെ അമേരിക്ക എന്ന് വിളിക്കച്ചത് :  ഇറ്റാലിയൻ നാവികനായ അമേരിഗോ വെസ്‌പൂചി (1507)


Related Questions:

ബങ്കർ ഹിൽ യുദ്ധം നടന്ന വർഷം?
അമേരിക്കൻ ഭരണഘടന സമ്മേളനം ചേർന്ന സ്ഥലം എവിടെ?
അമേരിക്കൻ വിപ്ലവത്തിന്റെ ഭാഗമായ സരട്ടോഗ യുദ്ധം നടന്ന വർഷം?
Whose election as the president of America was known as "the Revolution of 1800"?
അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി ?