App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ് മുറികളിലെ ദൈനംദിന പഠന പ്രവർത്തനങ്ങളിൽ അനുഭവപ്പെടുന്ന പഠന പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് അപാകതകൾ പരിഹരിക്കുന്നതിനും അധ്യാപക സമ്പ്രദായങ്ങളെ സ്വയം വിലയിരുത്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഗവേഷണ രീതി അറിയപ്പെടുന്നത് ?

Aപരീക്ഷണ ഗവേഷണം

Bപര്യവേക്ഷണ ഗവേഷണം

Cപ്രയുക്ത ഗവേഷണം

Dക്രിയാഗവേഷണം

Answer:

D. ക്രിയാഗവേഷണം

Read Explanation:

 ക്രിയാഗവേഷണം (Action Research)

വിദ്യാഭ്യാസ മനശാസ്ത്രത്തിലെ ഒരു സജീവ പഠനരീതിയാണിത് .പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകർ അവയ്ക്കടിസ്ഥാനമായ കാരണങ്ങളെ ഗവേഷകന്റെ വീക്ഷണശക്തിയോടെ, ശാസ്ത്രീയമായി ശേഖരിച്ച്, അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പപ്പോൾ അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്ന പഠനരീതിയാണ്  ക്രിയാഗവേഷണം. 

ക്രിയാഗവേഷണത്തിൽ പാലിക്കേണ്ട വിവിധ ഘട്ടങ്ങൾ 

  • വിവരങ്ങൾ വസ്തുനിഷ്ഠമായി ശേഖരിക്കൽ 
  • പരികല്പനകൾ രൂപീകരിക്കൽ
  • പ്രശ്നത്തെക്കുറിച്ച് വിലയിരുത്തൽ
  • സ്രോതസ്സുകളിൽ നിന്നു വിവരങ്ങൾ ശേഖരിക്കൽ
  • പ്രവർത്തന പദ്ധതി തയ്യാറാക്കൽ, പ്രയോഗി ക്കൽ, വിലയിരുത്തൽ.

ക്രിയാഗവേഷണത്തിന്റെ ആവിഷ്കർത്താവ് സ്റ്റീഫൻ എം, കോരി (Stephen M. Corey) .


Related Questions:

ആത്മനിഷ്ഠ രീതിയുടെ മറ്റൊരു പേര് ?
ഭ്രമകല്പനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
വിദ്യാർഥിയുടെ മനോഭാവം മൂല്യനിർണ്ണയം ചെയ്യുന്നതിന് ഏറ്റവും ഉപയോഗപ്രദമായത് ഏത് ?
ഒരു ക്ലാസ്സിലെ മികച്ച കുട്ടി, ഒറ്റപ്പെട്ട കുട്ടി തുടങ്ങിയവ കണ്ടുപിടിക്കുന്നതിന് അധ്യാപകർ നടത്തുന്ന മനഃശാസ്ത്ര പഠനരീതിയാണ് :
ജെ എൽ. മൊറീനോ വികസിപ്പിച്ച മനശ്ശാസ്ത്ര ഗവേഷണ രീതി