App Logo

No.1 PSC Learning App

1M+ Downloads
മക്കളില്ലാത്ത വ്യക്തി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരാശാബോധം ഒഴിവാക്കുന്നു. ഇത് ഏത് തരം സമായോജന തന്ത്രത്തിന് ഉദാഹരണമാണ് ?

Aപ്രക്ഷേപണം

Bദമനം

Cതാദാത്മീകരണം

Dഉദാത്തീകരണം

Answer:

D. ഉദാത്തീകരണം

Read Explanation:

ഉദാത്തീകരണം (SUBLIMATION)

  • അസ്വീകാര്യമായ ആഗ്രഹങ്ങളെ ശക്തമായ സാമൂഹിക അംഗീകാരമുള്ള, സ്വീകാര്യമായ പാതയിലേക്ക് തിരിച്ചു വിടുന്നു 
  • ഉദാ: മക്കളില്ലാത്ത വ്യക്തി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരാശാബോധം ഒഴിവാക്കുന്നു.

Related Questions:

താഴെ തന്നിരിക്കുന്ന സമായോജന തന്ത്രങ്ങളും ഉദാഹരണങ്ങളും ചേരുംപടി ചേർക്കുക. 

സമായോജന തന്ത്രം

                          ഉദാഹരണം 

1) യുക്തികരണം (Rationalisation) 

a) പഠനത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴി യാത്ത വ്യക്തി താൻ പഠിച്ച സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും പറഞ്ഞ് അതിൽ അഭി മാനം കൊള്ളുന്നു.

2) താദാത്മീകരണം (Identification)

b) സഹോദരനോ സഹോദരിയോ ജനിക്കുമ്പോൾ, മൂത്തകുട്ടി കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി കൊച്ചു കുഞ്ഞിനെപ്പോലെ പെരുമാറുന്നു.

3) അനുപൂരണം (Compensation)

c) പരീക്ഷയിൽ പരാജയപ്പെട്ട കുട്ടി പരാജയ ത്തിന്റെ കാരണം പ്രയാസമേറിയ ചോദ്യ പേപ്പർ എന്ന് ആരോപിക്കുന്നു

4) പശ്ചാത്ഗമനം (Regression)

d) പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ശ്രമിക്കുന്നു.


താഴെ കൊടുത്തിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?

  1. തീമാറ്റിക് അപ്പർ സെഷൻ ടെസ്റ്റ്
  2. റോഷക് മഷിയൊപ്പ് പരീക്ഷ
  3. വൈയക്തിക പ്രശ്നപരിഹരണ രീതി
    In psychology Projection' refers to a:
    താഴെ പറയുന്നവയിൽ ഏറ്റവും വസ്തുനിഷ്ടമായ മനശാസ്ത്ര പഠന രീതി ഏത്?
    ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ ലീന എന്ന കുട്ടി അനുവിനേയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ ലീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരെന്താണ് ?