ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം ?
Aഗോൾജി കോംപ്ലക്സ്
Bഫേനം
Cഎൻഡോപ്ലാസ്‌മിക് റെറ്റിക്കുലം
Dറൈബോസോം
Answer:
A. ഗോൾജി കോംപ്ലക്സ്
Read Explanation:
മൈറ്റോ കോൺട്രിയോൺ
- കോശത്തിലെ ഊർജനിലയം. ഊർജനിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നു.
- ഊർജാവശ്യം കൂടുതലുള്ള കരൾ, തലച്ചോറ്, പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.
എൻഡോപ്ലാസ്‌മിക് റെറ്റിക്കുലം
- കോശത്തിനുള്ളിലെ സഞ്ചാരപാത. കോശത്തിനു ള്ളിൽ പദാർഥസംവഹനം നടക്കുന്നത് ഇതിലൂടെയാണ്.
- കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു
റൈബോസോം
- കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം.
- എൻഡോപ്ലാസ്‌മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു
ഫേനം
- ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്‌തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
- ജലം, ലവണങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്നു
ഗോൾജി കോംപ്ലക്സ്
- രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്‌മരസം തുടങ്ങിയ കോശസ്രവങ്ങളെ ചെറുസ്‌തരസഞ്ചികളിലാക്കുന്നു (Vesicles).
- ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു.