ചരിത്രത്തിലാദ്യമായി കേരളത്തിൽ കുംഭമേളയ്ക്ക് വേദിയൊരുങ്ങുന്നത് ?
Aതിരുനാവായ
Bആലുവ
Cതൃശ്ശൂർ
Dശബരിമല
Answer:
A. തിരുനാവായ
Read Explanation:
2026 ജനുവരിയിൽ തുടക്കമാകും
ഹരിദ്വാറിലും ഉജ്ജൈനിയിലും പ്രയാഗ് രാജിലുമെല്ലാം നടക്കുന്ന കുംഭമേളയ്ക്ക് സമാനമായി ചരിത്രത്തിലാദ്യമായി കേരളത്തിലും കുംഭമേളയ്ക്ക് വേദിയൊരുങ്ങുന്നു.
ഉജ്ജയിനിയിൽ കുംഭമേളയ്ക്ക് നേതൃത്വംനൽകിയ സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സന്ന്യാസി പരമ്പരകളുടെയും കൂട്ടായ്‌മയിൽ മാഘമാസത്തിലെ മകം നക്ഷത്രത്തോടനുബന്ധിച്ചാണ് (ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ) തിരുനാവായയിൽ ഭാരതപ്പുഴയിലെ ത്രിമൂർത്തി സംഗമസ്ഥാനത്ത് കുംഭമേള നടക്കുക.