App Logo

No.1 PSC Learning App

1M+ Downloads
ചാന്ദ്രയാൻ-3 ന്റെറെ ലാൻഡറിലെ പേലോഡുകളിൽ ഉൾപ്പെടാത്തത് ഏത്?

ARAMBHA-LP

BSHAPE

CChaSTE

DILSA

Answer:

B. SHAPE

Read Explanation:

 ചന്ദ്രയാൻ 3 

  • ഐ.എസ്.ആർ.ഒ യുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യം
  • പി.വീരമുത്തുവേൽ ആയിരുന്നു ചന്ദ്രയാൻ 3ന്റെ പ്രോജക്ട് ഡയറക്ടർ  
  • ജി.എസ്.എൽ.വി മാർക്ക് 3 ആയിരുന്നു ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനം  
  • ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്
  • 2023 ജൂലൈ 14നായിരുന്നു വിക്ഷേപണം 
  • വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി ഇറങ്ങിയത് - 2023 ഓഗസ്റ്റ് 23 
  • ഇതോടെ  ചന്ദ്രോപരിതലത്തിൽ വിജയകരമായി പര്യവേക്ഷണ വാഹനമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ 
  • ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി പര്യവേക്ഷണ വാഹനമിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യം കൂടിയായി ഇന്ത്യ.

ചന്ദ്രയാൻ 3 - ഭാഗങ്ങൾ 

  • ചന്ദ്രയാൻ 3 ലെ ലാൻഡറിന്റെ പേര് - വിക്രം 
  • ചന്ദ്രയാൻ 3 ലെ റോവറിന്റെ പേര് - പ്രഗ്യാൻ 

പേലോഡുകൾ : 

  • Chandra's Surface Thermophysical Experiment (ChaSTE) - ചന്ദ്രോപരിതലത്തിലെ താപചാലകതയും താപനിലയും അളക്കുവാനായി രൂപകല്പന ചെയ്തത് 
  • Instrument for Lunar Seismic Activity (ILSA) - ലാൻഡിംഗ് സൈറ്റിന് ചുറ്റുമുള്ള ലൂണാർ സീസ്മിക് ആക്ടിവിറ്റി അളക്കുവാനായി രൂപകല്പന ചെയ്തത്
  • RAMBHA(Radio Anatomy of Moon Bound Hypersensitive) Langmuir Probe (LP) - ചന്ദ്രോപരിതലനടുത്തുള്ള പ്ലാസ്മയുടെ  സാന്ദ്രത കണക്കാക്കുന്നു 

Related Questions:

ബഹിരാകാശ പര്യവേഷണത്തെ കുറിച്ചുള്ള പദ്ധതിരേഖ തയാറാക്കുക എന്ന ഉത്തരവാദിത്തമുള്ള ബഹിരാകാശ ഏജൻസി ഏത് ?
സ്റ്റാർട്ടപ്പ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ?
ചിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മലയാളി ആര് ?
മംഗൾയാൻ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്റെ പേര് ?
ISRO വിജയകരമായി പരീക്ഷിച്ച "റീ ലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ" (യന്ത്രക്കൈ) നിർമ്മിച്ചത് ?