മോഹൻജൊ-ദാരോ സിന്ധൂ നദീതട നാഗരികതയിലെ ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് മോഹൻജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻജൊ-ദാരോ."മോഎൻ ജോ ദരോ" എന്ന സിന്ധി പദത്തിന്റെ അർത്ഥം "മൃതരുടെ കുന്ന്" എന്നാണ്.