App Logo

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരമേത്?

Aസമാസോക്തി

Bഅനുപ്രാസം

Cശ്ലേഷം

Dപരികരം

Answer:

B. അനുപ്രാസം

Read Explanation:

അനുപ്രാസം

"അനുപ്രാസം വ്യഞ്ജനത്തെ- യാവർത്തിക്കിലിടയ്ക്കിടെ

  • ഒരേ വ്യഞ്ജനത്തെ അടുത്താവർത്തിക്കുന്നത് അനുപ്രാസം

സമാനോക്തി

  • ഒരു വസ്തുവിനെ വർണിക്കുമ്പോൾ അതിനുള്ള വിശേഷണങ്ങൾ അവർണ്യമായ മറ്റൊന്നിനു കൂടി യോജിച്ചിരുന്നാൽ സമാസോക്തി.

ശ്ലേഷം

  • ഒന്നിലധികം അർഥം ഒരു വാക്യത്തിന് സിദ്ധിച്ചാൽ ശ്ലേഷം.

പരികരം

  • അഭിപ്രായഗർഭങ്ങളായ വിശേഷണങ്ങളെ പ്രകൃതത്തിൽ ചേർത്താൽ പരികരാലലങ്കാരം


Related Questions:

ക്രിയയെയോ നാമത്തെയോ വിശേഷിപ്പിക്കാൻ ഉപയോഗിക്കാത്ത വിഭക്തി ഏത്?
വിബുധപതിയൊടു നിശിചരാലയം വെന്തോരു വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ അഹമഹമികാധിയാപാവക ജ്വാലക- ളംബരത്തോളമുയർന്നു ചെന്നൂ മുദാ - ഈ വരികളിലെ അലങ്കാരം ഏത്?
'സ്വർഗ്ഗം പാപിക്കു നൽകുന്ന ഗംഗയ്ക്കെന്തു വിവേകമാം' - ഇതിലെ അലങ്കാരം?
നിന്മുഖം ചന്ദ്രനെവെന്നു പത്മത്തിൻ കഥയെന്തുവാൻ? ഇവിടെ അലങ്കാരം?
തെല്ലിതിൻ സ്പർശമില്ലാതെയില്ലലങ്കാരമൊന്നുമേ- ഏതിൻ്റെ സ്പ‌ർശം?