Challenger App

No.1 PSC Learning App

1M+ Downloads
കാവ്യാലങ്കാരമെന്നാൽ അർത്ഥം?

Aകാവ്യശരീരത്തെ വിളക്കുന്നത്

Bഅലങ്കരിക്കുന്നത്

Cകാവ്യശരീരമായ ശബ്‌ദാർത്ഥത്തെയും ആത്മാവായ രസത്തെയും വിളക്കുകയോ പോഷിപ്പിക്കുകയോ ചെയ്യുന്നത്

Dശോഭയുളവാക്കുന്നത്

Answer:

C. കാവ്യശരീരമായ ശബ്‌ദാർത്ഥത്തെയും ആത്മാവായ രസത്തെയും വിളക്കുകയോ പോഷിപ്പിക്കുകയോ ചെയ്യുന്നത്

Read Explanation:

  • അലങ്കാരത്തിന് ഏ. ആർ. നൽകുന്ന നിർവ്വചനമെന്ത്?

ശബ്ദാർത്ഥങ്ങളിൽവെച്ചൊന്നിൽ

വാച്യമായിട്ടിരുന്നിടും

ചമൽക്കാരം ചമയ്ക്കുന്ന

മട്ടലങ്കാരമായത്

  • ചമൽക്കാരം എന്നാലെന്ത്?

സഹൃദയരുടെ ഹൃദയത്തിന്ആഹ്ളാദം ജനിപ്പിക്കുന്ന കവിതാധർമ്മം?

  • അലങ്കാരങ്ങളെ പ്രധാനമായും എത്രയായി തിരിക്കാം

ഏതെല്ലാം?

രണ്ടായിട്ട് - ശബ്ദാലങ്കാരം, അർത്ഥാലങ്കാരം


Related Questions:

ദ്വിതീയാക്ഷരപ്രാസത്തിനു സമാനമായി പാട്ട് കൃതികളിൽ ഉപയോഗിച്ചിരുന്ന ശബ്ദാലങ്കാരം ഏത്?
വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ഈ വരികളിലെ അലങ്കാരം ഏത്?

“നിയതചരമയാന, നപ്പൊഴോജ:

ക്ഷയദയനീയ നഹസ്കരൻ തലോടി,

സ്വയമുപചിത രാഗമാം കരത്താൽ

പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും.

കുമാരനാശാന്റെ 'ലീല' " എന്ന കാവ്യത്തിലുള്ള ഈ വരികളിലെ അലങ്കാരം ഏത് ?

'അയ്യോ സഹസ്രഫണോഗ്ര കരിംപാമ്പെ ങ്ങീയോമൽ കോമള പൈതലെങ്ങോ' ഈ വരികളിലെ അലങ്കാരം?
മഹീപതേ, ഭാഗവതോപമാനം മഹാപുരാണം ഭവനം മദീയം നോക്കുന്നവർക്കൊക്കെവിരക്തിയുണ്ടാം അർഥങ്ങളില്ലെന്നൊരു ഭേദമുണ്ട് - ഈ ശ്ലോകത്തിലെ അലങ്കാരം ഏത്?