App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ് പാൻ സ്ലാവ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത് :

Aജർമനി

Bറഷ്യ

Cഫ്രാൻസ്

Dഇറ്റലി

Answer:

B. റഷ്യ

Read Explanation:

പാൻ സ്ലാവ് പ്രസ്ഥാനം.

  • ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽ തീവ്രദേശീയത സാമ്രാജ്യത്വ മത്സരങ്ങളിൽ വിജയിക്കുന്നതിന് ഒരു മാർഗ്ഗമായി ഉപയോഗിക്കപ്പെട്ടു.
  • മറ്റു രാജ്യങ്ങളെയും അവരുടെ പ്രദേശങ്ങളെയും കീഴടക്കാനാണ് തീവ്രദേശീയത ഉപയോഗിക്കപ്പെട്ടത്.
  • സ്വന്തം രാജ്യം മറ്റുള്ളവയെക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുന്നതും,സ്വന്തം രാജ്യം ചെയ്യുന്നതെല്ലാം ശരിയാണെന്ന് ന്യായീകരിക്കുന്നതും തീവ്രദേശീയതയുടെ ഭാഗമായിരുന്നു.

  • തീവ്രദേശീയതയിൽ അധിഷ്ഠിതമായ രൂപം കൊണ്ട ഒരു പ്രസ്ഥാനമാണ് പാൻ സ്ലാവ് പ്രസ്ഥാനം.
  • കിഴക്കൻ യൂറോപ്പിലെ സെർബിയ ബൾഗേറിയ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ ആഗ്രഹിച്ചു.
  • അതിനായി ഈ മേഖലയിൽ റഷ്യൻ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് പാൻ സ്ലാവ് പ്രസ്ഥാനം.

Related Questions:

When did a Serbian nationalist assassinated Archduke Francis Ferdinand?
"War is to man what maternity is to woman." - Whose words are these?
ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് മറ്റ് രാജ്യങ്ങളുമായി സൈനിക സഖ്യങ്ങൾ രൂപീകരിക്കാൻ തുടക്കമിട്ട വ്യക്തി ഇവരിൽ ആരാണ്?
വേഴ്സായി ഉടമ്പടിയുമായി ബന്ധപ്പെട്ട് ജർമനിക്ക് അൽസയ്സ്,ലോറെൻ എന്നീ പ്രദേശങ്ങൾ ഏത് രാജ്യത്തിനാണ് വിട്ടുനൽകേണ്ടി വന്നത്?

രണ്ടാം മൊറോക്കൻ പ്രതിസന്ധിയുടെ പരിണിതഫലങ്ങൾ കൃത്യമായി വിവരിക്കുന്ന പ്രസ്താവനകൾ ഇവയിൽ ഏതെല്ലാമാണ്?

  1. മൊറോക്കോയുടെ മേലുള്ള ഫ്രാൻസിന്റെ പരമാധികാരം ജർമ്മനി അംഗീകരിച്ചു.
  2. കരാറിൻ്റെ ഭാഗമായി ഫ്രഞ്ച്-കോംഗോയിലെ 259,000 ച.കി.മീ. പ്രദേശവും ഫ്രാൻസിന് ലഭിച്ചു
  3. മൊറോക്കോയുമായി വ്യാപാരബന്ധങ്ങളിലേർപ്പെടാൻ എല്ലാ രാഷ്ട്രങ്ങൾക്കും തുല്യവും സ്വതന്ത്രവുമായ അവകാശമുണ്ടായിരിക്കണമെന്ന ജർമൻവാദവും അംഗീകരിക്കപ്പെട്ടു.