Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നല്കിയിരിക്കുന്നവയിൽ അസമവേഗത്തിന് ഉദാഹരണമല്ലാത്തത് ഏത് ?

Aപക്ഷികൾ പറക്കുന്നത്

Bമനുഷ്യർ നടക്കുന്നത്

Cക്ലോക്കിലെ സൂചി സഞ്ചരിക്കുന്നത്

Dപന്ത് ഉരുളുന്നത്

Answer:

C. ക്ലോക്കിലെ സൂചി സഞ്ചരിക്കുന്നത്

Read Explanation:

അസമവേഗം

  • ഒരു വസ്തു തുല്യസമയ ഇടവേളകളിൽ തുല്യ ദൂരം സഞ്ചരിക്കുന്നില്ലെങ്കിൽ,അത് അസമവേഗത്തിലാണ്.

  • അസമവേഗത്തിലുള്ള ചലനങ്ങൾക്ക് ഉദാഹരണങ്ങൾ : പക്ഷികൾ പറക്കുന്നത്, മനുഷ്യർ നടക്കുന്നത്, പന്ത് ഉരുളുന്നത് തുടങ്ങിയവ

  • ക്ലോക്കിലെ സൂചികൾ സഞ്ചരിക്കുന്നത്, സമവേഗത്തിന് ഉദാഹരണമാണ്.


Related Questions:

ബലത്തിന്റെ യൂണിറ്റ് എന്താണ് ?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും സമ്പർക്കബലത്തിൻറെ ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. കാറ്റിൽ ആടിയുലയുന്ന ഇലകൾ
  2. ട്രോളി തള്ളുന്നു
  3. മാങ്ങ താഴേക്ക് വീഴുന്നു
  4. കാന്തം ആണിയെ ആകർഷിക്കുന്നു

    ചുവടെ നല്കിയവയിൽ നിന്നും അവലംബക വസ്തുവിനെ കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥയോ നിർണ്ണയിക്കുന്നതിന് അടിസ്ഥാനമാക്കുന്ന വസ്തുവാണ് അവലംബക വസ്തു.
    2. അവലംബകവസ്തുവിനെ അപേക്ഷിച്ച് സ്ഥാനം മാറുന്നുവെങ്കിൽ, ഒരു വസ്തു ചലനത്തിലായിരിക്കും.
    3. അവലംബകവസ്തുവിനെ അപേക്ഷിച്ച് സ്ഥാനം മാറുന്നില്ലെങ്കിൽ, ഒരു വസ്തു നിശ്ചലാവസ്ഥയിലായിരിക്കും

      ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

      1. വാഹനങ്ങളിൽ, സഞ്ചരിച്ച ദൂരം കാണിക്കുന്ന ഉപകരണമാണ് ഓഡോമീറ്റർ.
      2. വാഹനങ്ങളുടെ വേഗം കാണിക്കുന്ന ഉപകരണമാണ് സ്പീഡോമീറ്റർ.
      3. ഓഡോമീറ്ററിൽ സഞ്ചരിച്ച ദൂരം രേഖപ്പെടുത്തിയിരിക്കുന്നത് കിലോമീറ്ററിലായിരിക്കും.

        ചുവടെ കൊടുത്തിരിക്കുന്നവയിൽ ഘർഷണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

        1. ഘർഷണം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ വേഗത കുറയുന്നു
        2. ഘർഷണം കുറയുന്നതിനനുസരിച്ചു വസ്തുവിന്റെ വേഗത കൂടുന്നു
        3. ഒരു പ്രതലം, മറ്റൊരു പ്രതലത്തിലൂടെ ചലിക്കുമ്പോൾ അവയുടെ ആപേക്ഷിക ചലനത്തെ എതിർക്കുന്ന തരത്തിൽ പ്രതലങ്ങൾക്കിടയിൽ സമാന്തരമായി അനുഭവപ്പെടുന്ന ബലം