Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ മിതോഷ്‌ണപുൽമേടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മിതോഷ്ണപുൽമേടുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കാണപ്പെടുന്നത്
  2. ഹ്രസ്വമായ വേനൽകാലവും, ദീർഘമായ ശൈത്യകാലവുമാണ് മിതോഷ്ണപുൽമേടുകളിലെ കാലാവസ്ഥാപ്രത്യേകത
  3. ഈ മേഖലയിൽ വേനലിൽ ഉയർന്ന താപനില അനുഭവപ്പെടുന്നു.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    മിതോഷ്ണപുൽമേടുകൾ

    • മിതോഷ്ണപുൽമേടുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കാണപ്പെടുന്നത്.

    • എങ്കിലും അവയുടെ കാലാവസ്ഥാസവിശേഷതകൾ ഏറെക്കുറെ സമാനമാണ്.

    • ഹ്രസ്വമായ വേനൽകാലവും, ദീർഘമായ ശൈത്യകാലവുമാണ് മിതോഷ്ണപുൽമേടുകളിലെ കാലാവസ്ഥാപ്രത്യേകത.

    • ഭൂഖണ്ഡങ്ങളുടെ ഉൾപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നതിനാൽ ഈ മേഖലയിൽ വേനലിൽ ഉയർന്ന താപനില അനുഭവപ്പെടുന്നു.

    • 2°C മുതൽ 13°C വരെയാണ് ശൈത്യകാലതാപനില.


    Related Questions:

    സ്തൂപികാഗ്രവൃക്ഷങ്ങളെ റഷ്യൻ ഭാഷയിൽ വിളിക്കുന്ന പേരെന്ത്?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ടൈഗെ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ദൈർഘ്യം കുറഞ്ഞ വേനൽകാലവും, ദീർഘമായ ശൈത്യകാലവും ടൈഗെ കാലാവസ്ഥാമേഖലയിൽ അനുഭവപ്പെടുന്നു
    2. വേനൽകാലതാപനില 15°C മുതൽ 20°C വരെയാണ് ടൈഗെ മേഖലയിൽ അനുഭവപ്പെടുന്നത്
    3. ഇവിടെ ശൈത്യകാലത്ത് വർഷണം മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും.

      താഴെ കൊടുത്തിരിക്കുന്നവയിൽ സാവന്ന കാലാവസ്ഥ മേഖലയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

      1. ഇരുഅർദ്ധഗോളങ്ങളിലുമായി 10 ഡിഗ്രി മുതൽ 30 ഡിഗ്രി വരെ അക്ഷാംശങ്ങൾക്കിടയിൽ കാണപ്പെടുന്ന ഉഷ്ണമേഖല പുൽമേടുകളാണ് ഇവ
      2. ആഫ്രിക്കയിൽ കാംപോസ് എന്നും തെക്കൻ ബ്രസീലിൽ സാവന്ന എന്നും അറിയപ്പെടുന്നു
      3. വളക്കൂർ ഇല്ലാത്ത മണ്ണാണ് ഇവിടത്തെ പ്രത്യേകത
      4. ഉഷ്ണ മേഖല പുൽമേടുകളുടെ പടിഞ്ഞാറൻ അരികുകളോട് അടുക്കുമ്പോൾ മഴ ക്രമേണ കുറഞ്ഞു വരുന്നതിനാൽ വൃക്ഷങ്ങളുടെ ഉയരം ക്രമേണ കുറഞ്ഞുവരുന്നു

        ചുവടെ കൊടുത്തിരിക്കുന്നവയിൽ ഭൂമധ്യരേഖാകാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

        1. ഭൂമധ്യരേഖയ്ക്ക് വടക്കും, തെക്കുമായി 10° വരെയുള്ള അക്ഷാംശത്തിൽ വ്യാപിച്ചിരിക്കുന്ന കാലാവസ്ഥാമേഖലയാണിത്.
        2. വർഷം മുഴുവൻ ഉയർന്ന താപനിലയും, വളരെ ഉയർന്ന തോതിലുള്ള മഴയുമാണ് ഈ മേഖലയുടെ സവിശേഷത.
        3. ഭൂമധ്യരേഖാകാലാവസ്ഥാമേഖലയിൽ നിത്യഹരിതവനങ്ങൾ ധാരാളമായി കാണപ്പെടുന്നു.
          കാലാവസ്ഥാ സംബന്ധമായ പ്രതിഭാസങ്ങൾ മൂലം തങ്ങളുടെ വാസസ്ഥലവും ജീവനോപാധികളും ഉപേക്ഷിക്കേണ്ടി വരുന്നവരെ വിളിക്കുന്ന പേരെന്ത്‌?