App Logo

No.1 PSC Learning App

1M+ Downloads
ചോദനം (Stimulus), പ്രതികരണം (Responds), പ്രബലനം (Reinforcement), ആവർത്തനം (Repetition), അനുകരണം (Imitation) തുടങ്ങിയ പ്രക്രിയകളിലൂടെയാണ് കുഞ്ഞുങ്ങൾ ഭാഷ പഠിക്കുന്നത് എന്ന വാദം ഉന്നയിച്ചത് ആര് ?

Aനോം ചോംസ്കി

Bപാവ്ലോവ്

Cവൈഗോട്സ്കി

Dബി എഫ് സ്കിന്നർ

Answer:

D. ബി എഫ് സ്കിന്നർ

Read Explanation:

ഭാഷാവികസനം - സ്കിന്നർ

  • ചോദനം (Stimulus), പ്രതികരണം (Responds), പ്രബലനം (Reinforcement), ആവർത്തനം (Rep etition), അനുകരണം (Imitation) തുടങ്ങിയ പ്രക്രിയകളിലൂടെയാണ് കുഞ്ഞുങ്ങൾ ഭാഷ പഠിക്കുന്നത് എന്നാണ് സ്കിന്നറുടെ വാദം. 
  • പ്രവർത്തനാനുബന്ധനം (Operant Conditioning) വഴിയാണ് കുഞ്ഞുങ്ങൾ ഭാഷ സ്വായത്തമാക്കുന്നത്.
  • അതായത് കുഞ്ഞുങ്ങൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ, പദങ്ങൾ, വാക്യങ്ങൾ എന്നിവയെ പ്രബലനം ചെയ്യുക വഴി ഭാഷയുടെ അംഗീകൃതമായ ഉയർന്ന തലങ്ങളിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാം സമ്മാനം, ശിക്ഷ തുടങ്ങിയ പ്രബലനങ്ങളും കുട്ടിയുടെ ഭാഷാ വികസനത്തെ സ്വാധീനിക്കുന്നുണ്ട്. 
  • മുതിർന്നവരുടെ ഭാഷാ പ്രയോഗത്തെ അനുകരിച്ചാണ് കുട്ടി ഭാഷപഠിക്കുന്നത് എന്നതാണ് സ്കിന്നറുടെ നിഗമനം.

Related Questions:

അഭിക്ഷമത കൊണ്ടുദ്ദേശിക്കുന്നത് :
കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടം ?
മനോ ലൈംഗിക വികസനത്തിലെ ഓരോ ഘട്ടങ്ങളിലായി ലിബിഡോർജ്ജം കേന്ദ്രീകരിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ഫ്രോയ്ഡ് വിളിക്കുന്നത് ?
സമയാനുഗമമായി പാരമ്പര്യ വശാൽ ലഭിച്ച സാധ്യതകളുടെ പ്രകടിപ്പിക്കലാണ് ............. ?
അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്ന പിയാഷെയുടെ വൈജ്ഞാനിക വികാസഘട്ടം ?