Aഉത്തരാഖണ്ഡ് ഹിമാലയം
Bവടക്ക് പടിഞ്ഞാറൻ ഹിമാലയം
Cകിഴക്കൻ ഹിമാലയം
Dഡാർജിലിങ് സിക്കിം ഹിമാലയം
Answer:
B. വടക്ക് പടിഞ്ഞാറൻ ഹിമാലയം
Read Explanation:
കാശ്മീർ അല്ലെങ്കിൽ വടക്ക് പടിഞ്ഞാറൻ ഹിമാലയം
കാരക്കോറം, ലഡാക്ക്, സസ്കർ, പിർപഞ്ചൽ എന്നീ പർവതനിരകൾ ഇതിലുൾപ്പെടുന്നു.
കാശ്മീർ ഹിമാലയത്തിന്റെ വടക്ക് കിഴക്ക് ഭാഗം ഒരു ശീതമരുഭൂമിയാണ്, ഗ്രേറ്റർ ഹിമാലയത്തിനും കാരക്കോറം പർവതനിരയ്ക്കുമിടയിലാണ്.
സിയാച്ചിനും ബോൽതാരോയും ഈ പ്രദേശത്ത് കാണപ്പെടുന്നു.
കാശ്മീർ താഴ്‌വരയിൽ ദാൽ തടാകം
കുങ്കുമപ്പൂവ് കൃഷിക്ക് അനുയോജ്യമായ കരേവ മണ്ണിനത്തിനും കാശ്മീർ ഹിമാലയം പ്രസിദ്ധമാണ്.
ഗ്രേറ്റ് ഹിമാലയത്തിലെ സോജില, പിർപഞ്ചലിലെ ബനിഹാൾ, സസ്കർ പർവതനിരയിലെ ഫോട്ടുലാ, ലഡാക് മലനിരയിലെ കർദുങ് ലാ എന്നിവയാണ് ഈ പ്രദേശത്തിലെ പ്രധാന ചുരങ്ങൾ.
ദാൽ, വുളാർ എന്നീ ശുദ്ധജല തടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു.
പാംഗോങ് സോ (Panggong Tso), സോ-മൊരിരി എന്നീ ലവണ ജലതടാകങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു.
സിന്ധുനദിയും അതിൻ്റെ പോഷകനദികളായ ചിനാബ്, ഝലം എന്നിവയുമാണ് കാശ്മീർ ഹിമാലയത്തിലെ പ്രധാന നദികൾ.
പ്രധാന തീർഥാടനകേന്ദ്രങ്ങളായ വൈഷണ്ണോദേവി, അമർനാഥ് ഗുഹ, ചരാർ- ഇ-ഷെരീഫ് തുടങ്ങിയവ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
ജമ്മുകാശ്മീർ സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരിയായ ശ്രീനഗർ ഝലം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
കാശ്മമീർ താഴ്വരയിലൂടെ ഒഴുകുന്ന ഝലം നദി യുവത്വഘട്ടത്തിലാണെങ്കിൽപോലും വക്രവലയങ്ങൾ രൂപപ്പെടുത്തുന്നു.
ജമ്മുഡൂൺ, പതാൻകോട്ട് ഡൂൺ എന്നിവ കാണപ്പെടുന്നു.