App Logo

No.1 PSC Learning App

1M+ Downloads
ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിനായി ഹൈഡ്രോഗ്രാഫിക്സ് സർവ്വേ വകുപ്പ് ഡിജിറ്റൽ സർവ്വകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ സോഫ്റ്റ്വെയർ ഏതാണ് ?

Aഇ ജലനയന

Bജലനേത്ര

Cജല നയന

Dജല വഹ്നി

Answer:

B. ജലനേത്ര

Read Explanation:

ജലനേത്ര

  • സംസ്ഥാനത്തെ കടൽ , ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറു അരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം ഇതിൽ ലഭ്യമാണ് 
  • സംസ്ഥാനത്തെ 70% ത്തോളം ജലാശയങ്ങളുടെ വിവിധ കാലഘട്ടങ്ങളിൽ നടത്തിയ സർവ്വെയും  ഈ പോർട്ടിൽ ലഭ്യമാണ്.
  • സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജല നേത്ര വെബ് അധിഷ്ഠിത സോഫ്റ്റ്വെയറിന് നേതൃത്വം നൽകിയത് കേരള ഡിജിറ്റൽ സർവകലാശാലയാണ്.
  • ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്റ്റാർട്ടപ്പ് മിഷൻ വഴി ഒരു കോടി രൂപ ചിലവിൽ വികസിപ്പിച്ച പദ്ധതിയാണ് ജലനേത്ര.
  • ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ജലാശയങ്ങളെ സംബന്ധിച്ച് ഇത്തരം സമഗ്രമായ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നത്.

Related Questions:

മുതിർന്ന പൗരന്മാരുടെ മാനസിക, ശാരീരിക സൗഖ്യം ഉറപ്പാക്കി ചെലവ് കുറഞ്ഞ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതി
വയോജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?
വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ?
പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയവുമായി തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി ?
എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സാമൂഹികനീതി വകുപ്പ് തുടങ്ങിയ പദ്ധതി?