App Logo

No.1 PSC Learning App

1M+ Downloads
ജലാശയങ്ങൾ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് കേരള സർക്കാർ ആവിഷ്ക്കരിച്ച “തെളിനീരൊഴുകും നവകേരളം" ക്യാമ്പയിൻ ആരംഭിച്ചത് ഏത് വകുപ്പിന്റെ കീഴിലാണ് ?

Aജല വിഭവ വകുപ്പ്

Bതദ്ദേശ സ്വയംഭരണ വകുപ്പ്

Cകൃഷി വകുപ്പ്

Dസഹകരണ വകുപ്പ്

Answer:

B. തദ്ദേശ സ്വയംഭരണ വകുപ്പ്

Read Explanation:

തെളിനീരൊഴുകും നവകേരളം ക്യാമ്പയിൻ

  • ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിനാണു 'തെളിനീരൊഴുകും നവകേരളം'.
  • മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങളുടെ ശുചിത്വ അവസ്ഥ പരിശോധിച്ച് മലിനപ്പെട്ട ഇടങ്ങൾ കണ്ടെത്തുകയും ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ഇവ വൃത്തിയാക്കുകയും മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദൽ സംവിധാനങ്ങൾ ഒരുക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
  • ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളെയും വിദ്യാർഥികളെയും യുവജനങ്ങളെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ച് നടത്തുന്ന ജനകീയ വിദ്യാഭ്യാസ പരിപാടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിൻ.

Related Questions:

തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സർക്കാരിന്റെ ദുരന്ത നിവാരണ നയം 2010 - ന് കീഴിലുള്ളജല കാലാവസ്ഥാ ദുരന്തത്തിന്റെ കാറ്റഗറി -1 ന് കീഴിൽ വരാത്തത് ?
കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ശുദ്ധജല ഞണ്ടുകൾ?
The mobile app developed by IT Mission to take the stock of flood damage in the state is?
രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം നിലവിൽ വന്നത് ?