ജലീയ ലായനികളിൽ ഹൈഡ്രജൻ അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ______.
Aആസിഡുകൾ
Bആൽക്കലികൾ
Cപോളാർ സംയുക്തങ്ങൾ
Dലവണങ്ങൾ
Answer:
A. ആസിഡുകൾ
Read Explanation:
ആസിഡ്
- ആസിഡ് എന്ന വാക്ക് രൂപം കൊണ്ടത് 'അസിഡസ്' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്
- അസിഡസ് എന്ന വാക്കിന്റെ അർത്ഥം - പുളി
- ആസിഡുകളുടെ ഗുണങ്ങൾക്കടിസ്ഥാനമായ അയോണുകൾ - ഹൈഡ്രജൻ (H + ) അയോണുകൾ
- ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ആസിഡുകൾ
- ബേസികത -ഒരു ആസിഡ് തന്മാത്രയ്ക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണം
- ഏകബേസിക ആസിഡ് - ബേസികത 1 ആയിട്ടുള്ള ആസിഡ്
- ഉദാ : ഹൈഡ്രോക്ലോറിക്ക് ആസിഡ്
- ദ്വിബേസിക ആസിഡ് - ബേസികത 2 ആയിട്ടുള്ള ആസിഡ്
- ഉദാ : സൾഫ്യൂറിക് ആസിഡ്
- ത്രിബേസിക ആസിഡ് - ബേസികത 3 ആയിട്ടുള്ള ആസിഡ്
- ഉദാ : ഫോസ്ഫോറിക് ആസിഡ്
- ആസിഡ് നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു
- ഓർഗാനിക് ആസിഡ് - നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പുളിരുചിയുള്ള പ്രകൃതിദത്ത വസ്തുക്കളിൽ ചെറിയ അളവിൽ അടങ്ങിയിരിക്കുന്ന ആസിഡ്