App Logo

No.1 PSC Learning App

1M+ Downloads
'ജീവിതത്തിന്റെ ദൗരന്തികസ്വഭാവം അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യന്റെ ശക്തിയിലും നന്മയിലും വിശ്വസിക്കുന്ന ഒരു ഹ്യൂമനിസ്റ്റാണ് വൈലോപ്പിള്ളി' ആരുടെ അഭിപ്രായം?

Aമുണ്ടശ്ശേരി

Bഎം.എൻ.വിജയൻ

Cപ്രൊഫ.എം.കെ.സാനു

Dഡി.ബഞ്ചമിൻ

Answer:

D. ഡി.ബഞ്ചമിൻ

Read Explanation:

  • ആത്മപീഡന പരപീഡന വാസനകളുടേതായ വേദനയുതിർക്കുന്ന കണ്ണീരിന്റെ പാടമാണ് വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടം എന്ന് വിലയിരുത്തിയത് - പ്രൊഫ.എം.കെ.സാനു

  • "വൈലോപ്പിള്ളിക്കവിതയുടെ ഏറ്റവും വലിയ സവിശേഷത അതിലൂടനീളം തുടിക്കുന്ന മനുഷ്യ പ്രേമാത്മകമായ ശാസ്ത്രബോധമാണ്. അതദ്ദേഹത്തിൻ്റെ വ്യക്തിമുദ്രയാണ്" ആരുടെ വിലയിരുത്തൽ -

എം.എൻ.വിജയൻ (ഓണപ്പാട്ടുകാർ, അവതാരിക)

  • 'വികാരമയമാണ് വൈലോപ്പിള്ളിക്കവിതയുടെ പ്രത്യേകതയെങ്കിൽ വികാരത്തിന്റെ കവിഞ്ഞൊഴുകലാണ് മാമ്പഴത്തിൻ്റെ സവിശേഷത. വൈലോപ്പിള്ളി കവിതയുടെ യഥാർത്ഥ മുഖം മറച്ചുവയ്ക്കുന്ന കവിതയാണ് മാമ്പഴം' - ഡി.ബഞ്ചമിൻ


Related Questions:

നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?
പാട്ടിൻ്റെ നിർവചനം നിരണം കൃതികൾക്ക് യോജിക്കാത്തതിൻ്റെ പ്രധാന കാരണം?
രത്നപ്രഭ എന്ന മഹാകാവ്യം രചിച്ചത്
ഉത്തര കേരളത്തിൽ ചെറുശ്ശേരി എന്നൊരില്ലം ഉണ്ടായിരുന്നതായും അവിടുത്തെ പ്രതിഭാധനനായ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചതെന്നും അഭിപ്രായപ്പെട്ടത് ആര് ?
ചമ്പുഗദ്യമെഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം ?