ട്രൈയാർക്കിക്ക് സിദ്ധാന്തം ആവിഷ്കരിച്ചത് ?
Aസ്റ്റേൺബർഗ്
Bജെ പി ഗിൽഫോർഡ്
Cആർതർ ജെൻസൺ
Dറെയ്മണ്ട് കാറ്റൽ
Answer:
A. സ്റ്റേൺബർഗ്
Read Explanation:
ട്രൈയാർക്കിക് സിദ്ധാന്തം (Triarchic Theory)
- ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങളാണ് ഈ സിദ്ധാന്തത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്.
- ട്രൈയാർക്കിക് സിദ്ധാന്തം, അവതരിപ്പിച്ചത് യേൽ (Yale) സർവകലാശാലയിലെ മനഃശാസ്ത്രജ്ഞനായ, റോബർട്ട് ജെ. സ്റ്റേൺബർഗ് (J.Sternberg) ആണ്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബുദ്ധി ശക്തിക്ക് 3 തലങ്ങൾ ഉണ്ട്.
- ഘടകാംശ ബുദ്ധി (Componential intelligence - Analytical Skills)
- അനുഭവാർജിത ബുദ്ധി (Experiential intelligence - Creativity Skills)
- സന്ദർഭോചിത ബുദ്ധി (Contextual intelligence - Practical skills)