App Logo

No.1 PSC Learning App

1M+ Downloads
ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം:

Aഡ്രൈവർ പുകവലിച്ചു കൊണ്ട് പബ്ലിക് സർവ്വീസ് വാഹനം ഓടിക്കുക

Bയാത്രക്കാരെ തട്ടിക്കൊണ്ടുപോകുക

Cഗൂഡ്‌സ് വാഹനങ്ങളിൽ അമിതഭാരം കയറ്റുക

Dമുകളിൽ പറഞ്ഞിരിക്കുന്ന എല്ലാം

Answer:

D. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാം

Read Explanation:

Central Motor Vehicle Rules, 1989 ലെ റെഗുലേഷൻ 21 ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു :

ഇത് പ്രകാരം ഇനി പറയുന്ന കാരണങ്ങളിൻമേൽ ലൈസൻസുള്ള വ്യക്തി, അയോഗ്യനാക്കപ്പെടുന്നു:

  1. മോട്ടോർ വാഹനങ്ങൾ മോഷ്ടിക്കുക
  2. യാത്രക്കാർക്കു നേരെയുള്ള അക്രമം
  3. യാത്രക്കാരുടെ സാമഗ്രികളുടെ കവർച്ച
  4. ചരക്കു വാഹനത്തിലെ ചരക്ക് മോഷ്ടിക്കുക
  5. ഏതെങ്കിലും നിയമ പ്രകാരം നിരോധിച്ച ചരക്ക് കടത്തുക
  6. ഒരു ട്രാൻസ്പോർട്ട് വാഹനമോടിക്കുന്ന ഡ്രൈവർ, അദ്ദേഹത്തിന്റെ ശ്രദ്ധ നഷ്ടപ്പെടുന്ന രീതിയിലുള്ള പ്രവൃത്തികൾ ചെയ്യുക
  7. യാത്രക്കാരെ തട്ടിക്കൊണ്ടു പോവുക
  8. ചരക്ക് വണ്ടിയിൽ അമിതമായി ചരക്ക് കയറ്റുക
  9. കാശിനോ, അല്ലാതെയോ ചരക്കു വാഹനത്തിന്റെ ഡ്രൈവർ, കാബിനിൽ കൊള്ളാവുന്നതിനുമപ്പുറം ആളുകളെ കയറ്റുക, അല്ലെങ്കിൽ വാഹനത്തിനു പുറത്ത് ആൾക്കാരെ കയറ്റുക
  10. മോട്ടോർ വാഹന നിയമത്തിന്റെ 134-ാം വകുപ്പിന്റെ ലംഘനം
  11. അധികാരപ്പെട്ട വ്യക്തി നിർത്താൻ സിഗ്നൽ കാണിച്ചിട്ടും, നിർത്താതിരുന്നാൽ
  12. യാത്രക്കാർ, ചരക്ക് കയറ്റുമതി ചെയ്യുന്നവർ, ചരക്ക് വിതരണം ചെയ്യുന്നവർ എന്നിവരോട് മോശമായി പെരുമാറുക
  13. പബ്ലിക് സർവ്വീസ് വാഹനം ഓടിക്കുമ്പോൾ പുകവലിക്കുക
  14. റോഡ് ഉപയോക്താക്കൾക്കും, യാത്രക്കാർക്കും ശല്യമാകുന്ന രീതിയിൽ വാഹനം പൊതുസ്ഥലത്ത് ഉപേക്ഷിച്ച് പോവുക
  15. ഏതെങ്കിലും ഒരു വ്യക്തി, മറ്റൊരു വാഹനത്തിൽ കയറുന്നതിലോ, കയറാൻ തയ്യാറെടുക്കുന്നതിലോ ഇടപെടുക

Related Questions:

എല്ലാ മോട്ടോർ വാഹനങ്ങളിലും സ്പീഡോ മീറ്റർ ഘടിപ്പിച്ചിരിക്കണം റൂൾ ?
CMVR റൂൾ 4 അനുസരിച്ചു അഡ്രസ്സും വയസും തെളിയിക്കുവാനായി കണക്കാക്കുന്ന രേഖകളിൽ ഉൾപ്പെടുന്നത്:
ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് കീറിപ്പോവുകയോ കളഞ്ഞു പോവുകയോ ചെയ്താൽ ആ വ്യക്തിക്ക് ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണു പറയുന്ന റൂൾ ?

ഡ്രൈവരെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ, കുറ്റം എന്നത്

  1. നിയമ പരമായ വേഗത പരിധിയ്ക്കും മുകളിൽ വാഹനം ഓടിക്കുന്നത്
  2. അപകടകരമായി വാഹനം ഓടിക്കുന്നത്
  3. മദ്യപിച്ചു വാഹനം ഓടിക്കുന്നത്
  4. ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത്
ഒരു ചരക്കു വണ്ടിയുടെ ഉടമ ഡ്രൈവറുടെ കാര്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യങ്ങൾ: