App Logo

No.1 PSC Learning App

1M+ Downloads
തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 137(1)

Bസെക്ഷൻ 138

Cസെക്ഷൻ 138(2)

Dസെക്ഷൻ 139

Answer:

A. സെക്ഷൻ 137(1)

Read Explanation:

സെക്ഷൻ 137(1) - തട്ടിക്കൊണ്ടു പോകൽ [kidnapping ]

  • തട്ടിക്കൊണ്ടു പോകൽ രണ്ടുതരം

ഇന്ത്യയിൽ നിന്നുള്ള തട്ടിക്കൊണ്ടു പോകൽ - [137 (1) (a)]

  • ഒരു വ്യക്തിയുടെയോ അയാളുടെ രക്ഷകർത്താക്കളുടെയോ അനുവാദം കൂടാതെ ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്ന പ്രവൃത്തി

നിയമപരമായ രക്ഷാകർത്തൃത്വത്തിൽ നിന്നുള്ള തട്ടിക്കൊണ്ട്പോകൽ - [Sec 137 (1) b]

  • ഏതൊരു കുട്ടിയേയോ, ചിത്തഭ്രമമുള്ള ഏതൊരു വ്യക്തിയേയോ, അവരുടെ നിയമാനുസൃതമായ രക്ഷകർത്താവിന്റെ പക്കൽ നിന്നും രക്ഷകർത്താവിന്റെ സമ്മതം കൂടാതെ കൂട്ടിക്കൊണ്ടു പോകുകയോ വശീകരിച്ചു കൊണ്ടു പോകുകയോ ചെയ്യുന്ന പ്രവൃത്തി


Related Questions:

ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
പൊതുപ്രവർത്തകനെ തന്റെ കർത്തവ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേദനിപ്പിക്കുകയോ കഠിനമായ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ...... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.

ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ചെറിയ ദോഷത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?