App Logo

No.1 PSC Learning App

1M+ Downloads
"തന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ പ്രതിഫലനമായി, ചിന്താശേഷിയും മനസ്സാന്നിധ്യവുമുള്ള ഒരു വ്യക്തിയുടെ പിറവിക്ക് സഹായിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - എന്ന് പറഞ്ഞതാര് ?

Aടാഗോർ

Bഫ്രോബൽ

Cപ്ലേറ്റോ

Dഗാന്ധിജി

Answer:

B. ഫ്രോബൽ

Read Explanation:

  • “ഇരുട്ട് നിറഞ്ഞ ഒരു ഗുഹ പോലെയാണ് ഈ ഭൗതികലോകം യുക്തിചിന്തകൊണ്ടും സത്യാന്വോഷണം കൊണ്ടും ഈ ഇരുട്ടിനെ മറികടക്കുകയും യഥാർത്ഥ സത്യം കണ്ടെത്തുകയും ആണ് വേണ്ടത്" - പ്ലേറ്റോ
  • "തന്റെ ഉള്ളിലുള്ള ചൈതന്യത്തിന്റെ പ്രതിഫലനമായി, ചിന്താശേഷിയും മനസ്സാന്നിധ്യവുമുള്ള ഒരു വ്യക്തിയുടെ പിറവിക്ക് സഹായിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - ഫ്രഡറിക്ക് അഗസ്റ്റ് ഫ്രോബൽ
  • “മനുഷ്യൻ രണ്ട് ലോകങ്ങളിൽ ഉൾപ്പെട്ടവനാണ്. ഒരെണ്ണം ബാഹ്യമാണ്. ഒരെണ്ണം ആന്തരികവും. ആന്തരികമായ മാനവശേഷികളെ സംസ്കരിച്ചെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം" - രബീന്ദ്രനാഥ ടാഗോർ 
  • "വിദ്യാഭ്യാസത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാൽക്കാരമാണ്" - ഗാന്ധിജി

Related Questions:

പ്രത്യക്ഷാരംഭവവാദ ( Empiricism ) ത്തിന്റെ പിതാവ് ?
പഠിതാവിൻ്റെ ശാരീരിക ചലനവുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠന ശൈലിയാണ്
ഭാഷ ഒരു വാചിക ചേഷ്ടയാണ്. മറ്റേതൊരു ചേഷ്ഠയെയും പോലെ പ്രവർത്തനാനുബന്ധനം വഴി ഇത് സ്വായത്തമാക്കാം. ഈ ആശയത്തിന്റെ ഉപജ്ഞാതാവ് ആര് ?
കാഴ്ച പരിമിതിയുള്ളവർക്കും എഴുതാനറിയാത്തവർക്കും തങ്ങളുടെ പ്രാദേശിക ഭാഷയിൽ സംസാരിച്ചുകൊണ്ട് ഗൂഗിളിൽ വിവരങ്ങൾ തിരയാൻ ഉപയോഗിക്കുന്ന ടൂൾ
According to Bruner, which of the following is the most important aspect of the learning process?