• മയലിൻ ഷീത്ത് (Myelin Sheath): നാഡീകോശങ്ങളിലെ (Neurons) ആക്സോണുകൾക്ക് ചുറ്റും കാണപ്പെടുന്ന കൊഴുപ്പടങ്ങിയ പാളിയാണിത്. ഇത് നാഡീസന്ദേശങ്ങൾ വേഗത്തിൽ കൈമാറാൻ സഹായിക്കുന്നു.
പെരികാർഡിയം (Pericardium): ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരമാണിത്. ഹൃദയത്തെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.
പ്ലൂറാസ്തരം (Pleura): ശ്വാസകോശങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന ഇരട്ടസ്തരമാണിത്.