താഴെ കൊടുത്തവയിൽ പുല്ലിംഗത്തിൽ പെടാത്തത് :
Aഅദ്ധ്യാപകൻ
Bപുരുഷൻ
Cകുട്ടി
Dഅവൻ
Answer:
C. കുട്ടി
Read Explanation:
- പദങ്ങൾ കുറിക്കുന്ന അർത്ഥം ആണോ പെണ്ണോ നപുംസകമോ എന്ന ബോധം നൽകുന്നതിനുള്ള വ്യവസ്ഥയാണ് ലിംഗം.
- നാമപദങ്ങളെ പുല്ലിംഗം ,സ്ത്രീലിംഗം,നപുംസകലിംഗം എന്ന് മൂന്നായി തിരിക്കുന്നു.
- ഭാഷയിൽ ലിംഗ വ്യവസ്ഥ അർത്ഥമനുസരിച്ചാണ് .
- പുരുഷജാതിയെക്കുറിക്കുന്ന നാമം പുല്ലിംഗം.
- പ്രത്യയം -'അൻ '
- ഉദാ :സൈനികൻ,പൂവൻ,മകൻ,കള്ളൻ,അവൻ ,പുരുഷൻ ,അദ്ധ്യാപകൻ
- കുട്ടി എന്ന പദത്തിൽ ആൺ,പെൺ വ്യത്യാസം കാണിക്കുന്നില്ല