App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഹോളോകോസ്റ്റ് എന്ന പ്രയോഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസാമ്രാജ്യത്വം

Bഒന്നാം ലോകമഹായുദ്ധം

Cഹിറ്റ്‌ലർ ജൂതന്മാരെ ഉന്മൂലനം ചെയ്തത്

Dഫാഷിസം

Answer:

C. ഹിറ്റ്‌ലർ ജൂതന്മാരെ ഉന്മൂലനം ചെയ്തത്

Read Explanation:

ഹോളോകോസ്റ്റ്

  • രണ്ടാം ലോകമഹായുദ്ധസമയത്ത്, പ്രത്യേകിച്ച് 1941-നും 1945-നും ഇടയിൽ നടന്ന ഒരു വംശഹത്യയാണ് ഹോളോകോസ്റ്റ്.
  • ഏകദേശം ആറ് ദശലക്ഷം ജൂതന്മാരാണ് ഈ കൂട്ടകൊലയിൽ കൊല്ലപ്പെട്ടത്.
  • ജൂതവിരോധം നിലനിർത്തിയിരുന്ന ഹിറ്റ്ലറുടെ നാസിപാർട്ടിയാണ് ഇതിന് നേതൃത്വം നൽകിയത്
  • ജൂതൻമാർക്കൊപ്പം റോമാനിയാക്കാർ , പോളണ്ടുകാർ, സോവിയറ്റ് യുദ്ധത്തടവുകാർ തുടങ്ങിയ ലക്ഷക്കണക്കിന് മറ്റ് വിഭാഗങ്ങളും ഇതിൽ കൊലചെയ്യപ്പെട്ടു 

Related Questions:

സിയോണിസ്റ്റ് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി സഖ്യകക്ഷികൾ ജർമനിയോട് യുദ്ധം പ്രഖ്യാപിച്ചത് എന്ന് ?
"ചേരിചേരായ്മ ലോകകാര്യങ്ങളിൽ നിന്ന് മാറിനിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളിലും സജീവമായി ഇടപെടാനാണ് " ഇതാരുടെ വാക്കുകളാണ് ?
കൈലാഷ് സത്യാർത്ഥി , മലാല യുസിഫ്‌സായ് എന്നിവരുടെ പ്രവർത്തന മേഖലകളിൽ പൊതുവായത് ഏത് ?
ശീതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?