App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?

Aഭരണഘടന

Bഅവകാശങ്ങൾ

Cഏകമണ്ഡല നിയമനിർമ്മാണ സഭ

Dസ്വതന്ത്രമായ നീതിന്യായ വിഭാഗം

Answer:

C. ഏകമണ്ഡല നിയമനിർമ്മാണ സഭ

Read Explanation:

  • ഏകമണ്ഡല നിയമ നിർമ്മാണ സഭ (യൂണികാമറലിസം) (Unicameral legislature) ഒരു തരം നിയമനിർമ്മാണസഭയാണ്, അതിൽ ഒരു സഭ മാത്രം ഉൾപ്പെടുന്നു.

  • ഈ സഭയാണ് നിയമ നിർമാണം നടത്തുന്നത്.

  • ഈ പാർലമെൻ്റ് സംവിധാനത്തിൽ ഏക സഭ മാത്രമേയൊള്ളൂ.

  • ഫിലിപ്പീൻസ് പോലുള്ള ചില രാജ്യങ്ങളിൽ ഏകസഭ പാർലമെന്റുകളുണ്ട്.

  • സർക്കാർ സംവിധാനങ്ങളിൽ, നിയമനിർമ്മാണസഭയിൽ രണ്ട് സഭകൾ ഉള്ള രീതിയാണ് ദ്വിമണ്ഡല സഭ. ഇതിനെ ബൈകാമെറൽ ലെജിസ്ലേച്ചർ (Bicameral Legislature) എന്നും വിളിക്കുന്നു.

  • ഉദാഹരണത്തിന്, ഇന്ത്യൻ പാർലമെന്റിന് രണ്ട് സഭകളുണ്ട്. ലോക്സഭയും രാജ്യസഭയും.

  • ഉപരിസഭ (Upper house), അധോസഭ (Lower house) എന്നീ രണ്ട് തലങ്ങളിൽ ഉള്ള സഭകൾ ഉൾപ്പെടുന്ന നിയമനിർമാണ സംവിധാനമാണ് ദ്വിമണ്ഡല സഭ


Related Questions:

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ആദായനികുതി നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്

ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായ അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ? 

  1. ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.
  2. കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.
  3. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഒരു അഖിലേന്ത്യ സർവീസ് ആണ്.
  4. കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
ഈ ക്രാന്തി എന്ന പദം -------എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു
കേരള സംസ്ഥാന സേവനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
ഏതെല്ലാം നിയമങ്ങൾ, മൗലികാവകാശ ലംഘനം നടത്തിയാൽ അസാധു ആകുമെന്ന് ഭരണഘടനയുടെ അനുഛേദം 13(3)(a) യിൽ പറയുന്നു?