Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്നത് ?

Aവൈദ്യുത മോട്ടോർ

Bസുരക്ഷാ ഫ്യൂസ്

Cജനറേറ്റർ

DLED ബൾബ്

Answer:

B. സുരക്ഷാ ഫ്യൂസ്

Read Explanation:

  • സുരക്ഷാ ഫ്യൂസ് - ഒരു സർക്യൂട്ടിലെ അമിത വൈദ്യുതപ്രവാഹം ഉണ്ടാകുന്നതുമൂലമുള്ള അപകടങ്ങളിൽ നിന്നും നമ്മെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്ന സംവിധാനം 
  •  വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്ന ഒരു ഉപകരണമാണിത് 
  • ടിൻ ,ലെഡ് എന്നിവയുടെ സങ്കരം ഉപയോഗിച്ചാണ് ഫ്യൂസ് വയർ ഉണ്ടാക്കുന്നത് 
  • ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും ആണ് ഒരു ഫ്യൂസ് വയറിന്റെ പ്രധാന സവിശേഷത 
  • ഫ്യൂസ് വയറിനെ സർക്കീട്ടിൽ ശ്രേണീരീതിയിലാണ് ഘടിപ്പിക്കുന്നത് 
  • ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനെ ഓവർലോഡിംഗ് എന്ന് പറയുന്നു 

 


Related Questions:

ഒരു കാന്തിക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന സ്വത്രന്തമായി ചലിക്കാവുന്ന ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലകത്തിൽ ബലം ഉളവാകുകയും അതു ചലിക്കുകയും ചെയ്യുന്നു ഇതു ഏതു നിയമവുമായി ബന്ധപ്പെട്ടി രിക്കുന്നു?
വയലറ്റിന് കൂടുതൽ വിസരണം സംഭവിക്കാനുള്ള കാരണം എന്താണ്?
വലതു കൈ പെരുവിരൽ നിയമം അറിയപ്പെടുന്ന മറ്റൊരു പേര് ?
ഒരു ചാലക വലയത്തിലെ കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ ഫ്ലക്സ് രേഖകളുടെ ദിശ എങ്ങനെ ആയിരിക്കും?
വാച്ചിലെ സൂചികൾ തിരിയുന്ന ദിശയെ എന്തെന്ന് വിളിക്കുന്നു?