App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്നത് ഏത് ?

Aസ്നേഹം

Bസ്വത്വവിഷ്കാരം

Cശാരീരിക ആവശ്യങ്ങൾ

Dസുരക്ഷിതത്വം

Answer:

B. സ്വത്വവിഷ്കാരം

Read Explanation:

അബ്രഹാം മാസ്ലോ

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

1. ശാരീരികാവശ്യങ്ങള്‍

  • ശ്വസനം, ഭക്ഷണം, വെള്ളം, ലൈംഗികത, ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ

2. സുരക്ഷാപരമായ ആവശ്യങ്ങള്‍

  • ശരീരം, തൊഴില്‍, കുടുംബം, ആരോഗ്യം, സമ്പത്ത്

3. മാനസികാവശ്യങ്ങള്‍ / സ്നേഹിക്കുക / സ്നേഹിക്കപ്പെടുക 

  • സുരക്ഷിതാവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം ഉടലെടുക്കുന്നു.
  • സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവയിലൂടെ ഇതിൻറെ പൂർത്തീകരണം സാധ്യമാകുന്നു.

4. ആദരിക്കപ്പെടണമെന്ന ആഗ്രഹം

  • ആദരവ്, ആത്മവിശ്വാസം, ബഹുമാനം, വിജയം

5. ആത്മസാക്ഷാത്കാരം/ സ്വത്വവിഷ്കാരം (Self Actualisation)

  • ആത്മസാക്ഷാത്കാരം എന്നത് ഏറ്റവും ഉയർന്ന തലമാണ്.
  • ഒരു വ്യക്തിക്ക് തൻറെ കഴിവ് അനുസരിച്ച് ആർജ്ജിക്കുവാൻ കഴിയുന്ന ഉയർന്ന സ്ഥലമാണിത്. 
  • തൻറെ കഴിവിന് അനുസരിച്ചുള്ള ഉയർന്ന തലത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നത് വ്യക്തിക്ക് ആത്മസംതൃപ്തി പകരുന്നു.
  • ധാര്‍മികത, സര്‍ഗാത്മകത, പ്രശ്നപരിഹരണശേഷി, വസ്തുതകളെ തുറന്ന മനസ്സോടെ കാണല്‍

Related Questions:

Teachers uses Projective test for revealing the:
ഇദ്ദിൻ്റെ ലക്ഷ്യങ്ങൾ കൂടുതൽ സ്വീകാര്യമായ രീതിയിൽ നടപ്പിലാക്കുന്ന വ്യക്തിത്വത്തിൻ്റെ മുഖ്യ വ്യവസ്ഥ ?
The MMPI is used to assess
According to Freud, which part of our personality is the moral part that develops due to the moral and ethical restraints placed on us by our caregivers ?
കാമോദീപക മേഖല ഒളിഞ്ഞിരിക്കുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?