വ്യക്തിത്വത്തിൻ്റെ പാലകൻ (Executive of personality) എന്ന് വിശേഷിപ്പിക്കുന്നത് ഇവയിൽ ഏതിനെയാണ് ?
Aബോധമനസ്സ്
Bഇദ്ദ്
Cഈഗോ
Dസൂപ്പർ ഈഗോ
Answer:
C. ഈഗോ
Read Explanation:
വ്യക്തിത്വ ഘടന 3 മുഖ്യ വ്യവസ്ഥകളായ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നതാണെന്ന് ഫ്രോയ്ഡ് പറയുന്നു.
അഹം / ഈഗോ (Ego)
യാഥാർഥ്യ തത്വത്തിൽ പ്രവർത്തിക്കുന്നു.
ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ടമായ സത്യങ്ങളെയും വേർതിരിച്ചറിയാൻ ഈഗോയ്ക്ക് കഴിയുന്നു.
ഇദ്ദിനെ നിയന്ത്രിക്കാനായി മനുഷ്യനിലുള്ള പോലീസ് ശക്തിയാണ് ഈഗോ.
ഇദ്ദ് ആത്മനിഷ്ഠമായ അനുഭവങ്ങളെ മാത്രം പരിഗണിക്കുമ്പോൾ ഈഗോ ആത്മനിഷ്ഠമായ അനുഭവങ്ങളെയും വസ്തുനിഷ്ഠമായ ശരികളെയും വേർതിരിച്ചറിയുന്നു. അതുകൊണ്ടാണ് മനുഷ്യ മനസ്സിലെ "പോലീസ് ഫോഴ്സ്" ആയും "വ്യക്തിത്വത്തിൻ്റെ പാലകൻ / നിയന്ത്രകൻ (Executive of personality)" ആയും ഈഗോയെ കണക്കാക്കുന്നത്.
സൂപ്പർ ഈഗോയുടെ സമ്മർദ്ദങ്ങളിൽ നിന്ന് വ്യക്തിയെ സന്തുലനത്തോടെ സംരക്ഷിക്കുന്നത് ഈഗോ ആണ്.