താഴെ കൊടുത്തിരിക്കുന്നവയിൽ കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം ഏതാണ് ?Aപ്രക്രിയാധിഷ്ഠിത രീതിBസർപ്പിളരീതിCഉൽപ്പന്നാധിഷ്ഠിത രീതിDസ്പൈറൽ സമീപനംAnswer: A. പ്രക്രിയാധിഷ്ഠിത രീതി Read Explanation: ഒരു പ്രശ്നം എങ്ങനെ പരിഹരിച്ചു എന്ന് അന്വേഷിക്കാതെ പരിഹരിച്ചോ എന്ന് മാത്രം അന്വേഷിക്കുന്നതാണ് ഉൽപ്പന്നാധിഷ്ഠിത രീതി പ്രശ്നപരിഹാരത്തിന് അവലംബിക്കുന്ന രീതി ഇവിടെ ഒരു പരിഗണനാ വിഷയമല്ല. ഉദാ: കുട്ടിക്ക് ശരിയുത്തരം പറയാനായാൽ പഠനം ഫലപ്രദമായി എന്ന നിഗമനത്തിലെത്തുന്നു. പ്രക്രിയാധിഷ്ഠിത രീതിയിൽ പ്രധാനം പ്രശ്ന പരിഹരണത്തിനുള്ള പ്രക്രിയ കുട്ടികൾ സ്വായത്തമാക്കിയോ എന്നതാണ്. പ്രക്രിയ (process) ശരിയായാൽ ഉൽപ്പന്നം (product) സ്വാഭാവികമായും ശരിയായിക്കൊള്ളും. കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം - പ്രക്രിയാധിഷ്ഠിത രീതി Read more in App