നിഷേധം, ധമനം, യുക്തീകരണം, തഥാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aജീവിത നൈപുണികൾ
Bസമായോജനം
Cവികാസ ഘട്ടങ്ങൾ
Dപാരമ്പര്യം
Answer:
B. സമായോജനം
Read Explanation:
പ്രതിരോധ തന്ത്രങ്ങൾ / സമായോജന ക്രിയാതന്ത്രങ്ങൾ (Defence Mechanism/ Adjustment Mechanism):
മാനസിക സംഘർഷങ്ങളിൽ നിന്നും, മോഹ ഭംഗങ്ങളിൽ നിന്നും രക്ഷ നേടാനായിട്ട്, വ്യക്തി സ്വയം സ്വീകരിക്കുന്ന തന്ത്രങ്ങളെയാണ്, സമായോജന തന്ത്രങ്ങൾ (Adjustment mechanism) എന്ന് വിളിക്കുന്നത്.
പ്രതിരോധ തന്ത്രങ്ങളുടെ പൊതു സവിശേഷതകൾ:
- അവ യാഥാർത്ഥ്യത്തെ നിഷേധിക്കുന്നു / വളച്ചൊടിക്കുന്നു.
- അവ അബോധമായി പ്രവർത്തിക്കുന്നതിനാൽ എന്താണ് നടക്കുന്നതെന്ന് വ്യക്തിക്ക് ധാരണയുണ്ടാവില്ല.
പ്രധാനപ്പെട്ട പ്രതിരോധ തന്ത്രങ്ങൾ:
- യുക്തീകരണം (Rationalization)
- താദാത്മീകരണം (Identification)
- ഉദാത്തീകരണം (Sublimation)
- അനുപൂരണം (Compensation)
- ആക്രമണം (Aggression)
- പ്രക്ഷേപണം (Projection)
- പ്രതിസ്ഥാപനം (Substitution)
- ദമനം (Repression)
- പശ്ചാത്ഗമനം (Regression)
- നിഷേധം (Denial)
- നിഷേധവൃത്തി (Negativism)
- സഹാനുഭൂതി പ്രേരണം (Sympathism)
- ഭ്രമകല്പന (Fantasy)
- പ്രതിക്രിയാവിധാനം (Reaction Formation)
- അന്തർക്ഷേപണം (Introjection)
- വൈകാരിക അകൽച (Emotional insulation)
- അഹം കേന്ദ്രിതത്വം (Egocentrism)
- ശ്രദ്ധാഗ്രഹണം (Attention Getting)
- ഒട്ടകപക്ഷി മനോഭാവം (Ostrich Method)
- പിൻവാങ്ങൽ (Withdrawal)