App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?

Aഅധ്യാപകർ

Bകവികൾ

Cസ്വാമികൾ

Dശിഷ്യൻമാർ

Answer:

C. സ്വാമികൾ

Read Explanation:

  • സലിംഗ ബഹുവചനം : സ്ത്രീ, പുരുഷ, നപുംസകലിംഗങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ ബഹുത്വം കാണിക്കുന്നതാണ് സലിംഗ ബഹുവചനം.

ഉദാ : ആൺകുട്ടികൾ, പെൺകുട്ടികൾ, പൂങ്കോഴികൾ, പിടിയാനകൾ, ഭാര്യമാർ

  • അലിംഗ ബഹുവചനം : സ്ത്രീ, പുരുഷവ്യത്യാസം കുറിക്കാത്തവയാണ് അലിംഗബഹുവചനം.

അതായത് സ്ത്രീപുരുഷൻമാർ ഒരുമിച്ചുള്ള ബഹുത്വത്തെ സൂചിപ്പിക്കുന്നു.

ഉദാ : മനുഷ്യൻ, കുട്ടികൾ, മൃഗങ്ങൾ, മക്കൾ, അധ്യാപകർ

  • പൂജക ബഹുവചനം : ബഹുമാനം സൂചിപ്പിക്കുന്നതിനായി ഏകവചനരൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ അർ, കൾ, മാർ തുടങ്ങിയവയിലേതെങ്കിലും ചേർക്കുന്നതാണ് പൂജക ബഹുവചനം.

ഉദാ : തിരുവടികൾ, അവർകൾ, ബ്രാഹ്മണർ, വൈദ്യർ, പത്രാധിപർ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?
പൂജക ബഹുവചനത്തിന് ഉദാഹരണമായ പദം താഴെ പറയുന്നവയിൽ ഏതാണ് ?

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?

പൂജകബഹുവചനം ഏത്?
കുഞ്ഞുങ്ങൾ എന്ന പദത്തിലെ വചനപ്രത്യയം.